കേസ് ഒതുക്കി തീർക്കാൻ നെഹ്റു ഗ്രൂപ്പ് അധികൃതരുമായി കോൺഗ്രസ് നേതാവിന്റെ രഹസ്യ കൂടിക്കാഴ്ച

നെഹ്റു ഗ്രൂപ്പ് അധികൃതരും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരനും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസ് ഒതുക്കി തീര്‍ക്കാനാണ് രഹസ്യ കൂടിക്കാഴ്ചയെന്നാണ് ആരോപണം. മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അതേസമയം, രഹസ്യ കൂടിക്കാഴ്ചയ്‌ക്കെത്തിയ കെ.സുധാകരനെയും സംഘത്തേയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പാലക്കാട് ചെര്‍പ്പുളശേരിയില്‍ വച്ചായിരുന്നു സുധാകരന്‍ സഞ്ചരിച്ചിരുന്ന വാഹനം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ന്ന് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തന്നെ എത്തിയതാണെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് ജിഷ്ണു പ്രണോയി കേസുമായി ബന്ധമില്ലെന്നും, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വന്നതില്‍ തെറ്റ് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























