കെ.സുധാകരന്‍ നടത്തിയ ഇടപെടല്‍ തെറ്റ്:യൂത്ത് കോണ്‍ഗ്രസ്

പാമ്പാടി നെഹ്‌റു കോളജ് എം.ഡി കൃഷ്ണകുമാര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിയ ഇടപെടല്‍ തെറ്റെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സുധാകരന്റെ നിലപാട് അനഭിലഷണീയമാണ്. അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
നെഹ്‌റു കോളജിലെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. കോളജിലെ വിദ്യാര്‍ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ കൃഷ്ണകുമാറിനെതിരേ എടുത്ത കേസ് ഒത്തുതീര്‍ക്കാന്‍ രഹസ്യചര്‍ച്ച നടത്തുന്നുവെന്ന് ആരോപിച്ചാണ് ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കെ. സുധാകരനെ ഡി.വൈ.എഫ്.ഐ തടഞ്ഞു വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























