ദിലീപിനെ വിളിച്ച കാര്യം തുറന്ന് പറഞ്ഞ് ഇന്നസെന്റ്

ഇന്നസെന്റ് രാജിവെക്കുമെന്ന് അഭിവ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തിന്റെ വാര്‍ത്ത സമ്മേളനം നടത്തുന്നത്. ഞാന്‍ കഴിഞ്ഞ ദിവസവും ദിലീപിനെ വിളിച്ചിരുന്നു എന്ന ഇന്നസെന്റ് വ്യക്തമാക്കി. എന്നാല്‍ ദിലീപ് വളരെ വേദനയോടെ.. ഏയ് ചേട്ടാ ചേട്ടനെങ്കിലും എന്നെ വിശ്വസിക്കണം!!! എന്നാണ് ദിലീപ് സങ്കടത്തോടെ പറഞ്ഞത്. അതെ സമയം ഇരയുടെ കൂടെയാണ് ഇന്നസെന്റ് എന്നും താരം വ്യക്തമാക്കി.
ആ കേസ് ഉണ്ടായ സമയത്ത് അന്നുണ്ടായിരുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടെ കേസിനെ കുറിച്ച് ചോദിച്ചിരുന്നു. അതെ സമയം ഇരയ്ക്ക് വേണ്ടി വാദിക്കുന്നില്ലെന്ന് പത്രക്കാരുടെ ചോദ്യം കേട്ട് ഇന്നസെന്റ് അല്പം ദേഷ്യത്തോടെ എല്ലാ ദിവസവും എഴുന്നേറ്റ് ആരെയും സംരക്ഷിക്കാന്‍ കഴിയില്ല. അന്നുണ്ടായ സംഭവം താന്‍ അറിഞ്ഞില്ലല്ലോ എന്നും ഇന്നസെന്റ് വ്യക്തമാക്കി.

ആദ്യം മുതൽ തന്നെ സംഘടന ഈ കേസിൽ ഇടപെട്ടിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രി പിണറായി വിജയനുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ അബദ്ധമൊന്നും കാണിക്കരുതെന്നായിരുന്നു ഇരുവരും പറഞ്ഞത്. കേസ് അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും ഇപ്പോൾ പ്രസ്താവനകൾ ഒന്നും നടത്തരുതെന്നും ബെഹ്റ നിർദ്ദേശിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെ വേണ്ടവിധം സംരക്ഷിച്ചില്ല എന്നു പറയുന്നത് ശരിയല്ല, എങ്ങനെയാണ് വേണ്ടവിധം സംരക്ഷിക്കുന്നതെന്നും ഇന്നസെന്റ് ചോദിച്ചു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് അമ്മ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/Malayalivartha

























