ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ പരാതി;കേരളത്തിലെ ക്രമസമാധാന നില കേന്ദ്രം വിലയിരുത്തുന്നു

കേരളത്തിലെ ക്രമസമാധാന നില കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഡി.ജി.പിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും. ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ പരാതിയിലാണ് നടപടി.
ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഇരുവരോടും വിവരങ്ങള്‍ ആരായും. രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളെക്കുറിച്ചും മന്ത്രി വിവരങ്ങള്‍ അന്വേഷിക്കും. അന്വേഷണം സംബന്ധിച്ച ചില നിര്‍ദേശങ്ങളും കേന്ദ്ര മന്ത്രി നല്‍കിയേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി കൂടിക്കാഴ്ച നടത്തില്ല. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ബി.ജെ.പി കേരള ഘടകം ഏറെനാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു. നേരത്തെ ഇക്കാര്യത്തില്‍ ഗവര്‍ണറെ ഇടപെടുവിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് ഫലപ്രദമാകാതിരുന്നതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രി ഹന്‍സ് രാജ് കേരളത്തിലെത്തുന്നത്.
https://www.facebook.com/Malayalivartha

























