അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ആയിട്ടില്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്: ആലുവ റൂറല്‍ എസ്പി

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പ്രതികരിച്ചു. അറസ്റ്റിനുള്ള സാഹചര്യം ആയിട്ടില്ല. കേസിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റൂറല്‍ എസ്.പി പറഞ്ഞു.
അതേസമയം, ജയിലിലുള്ള പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് നിയമോപദേശം തേടി. പ്രതി സുനില്‍ കുമാറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























