ശ്രീറാം വെങ്കിട്ടരാമനെ മാറ്റി; പിണറായിക്കെതിരെ അതിരൂക്ഷ ഭാഷയില്‍ സിപിഐ പ്രതികരണം: മന്ത്രിസഭ പ്രതിസന്ധിയിലാക്കാന്‍ സിപിഐ

ഇടഞ്ഞു നില്‍ക്കുന്ന സിപിഐയുടെ കണ്ണില്‍കുത്തി മുഖ്യന്‍. തന്നെ എതിര്‍ക്കുന്നവരെ പറപറപ്പിക്കുമെന്ന വ്യക്തമായ സന്ദേശം നല്‍കി പിണറായി. യോഗത്തില്‍ റവന്യൂമന്ത്രിയുടെ അതിശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് പിണറായിയുടെ തീരുമാനം. ഇതോടെ സിപി ഐ സര്‍ക്കാരിനെതിരെ തിരിയുമെന്ന് ഉറപ്പായി.
ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ രംഗത്ത്. ശ്രീറാമിനെ മാറ്റിയ നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കൊപ്പമാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പടരാന്‍ ഇത് ഇടയാക്കുമെന്നും ശിവരാമന്‍ പറഞ്ഞു. അതേസമയം, ശ്രീറാമിനെ മാറ്റിയതിനെ പിന്തുണച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ.മണി രംഗത്തെത്തി. മികച്ച പദവിയിലാണ് ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്. ഇത്തരം സ്ഥാനമാറ്റങ്ങള്‍ മുന്പും ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടിയില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്നത് സര്‍ക്കാരിന്റെ അവകാശമാണെന്നും മണി പറഞ്ഞു. 
അടുത്തിടെ മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോംസ്‌റ്റേ ഏറ്റെടുക്കുന്നതിനെതിരെ ഉടമ വി.വി. ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത് സബ് കളക്ടര്‍ക്കുള്ള അംഗീകാരായിരുന്നു. സര്‍ക്കാറിന്റെ നീക്കത്തിന് എതിരയിരുന്നു ഈ വിധി. ഇതോടെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേവികുളം താലൂക്കിലെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയായിരുന്നു ശ്രീരാം. സബ് കലക്ടറുടെ ഈ നീക്കം തിരിച്ചറിഞ്ഞു കൊണ്ടാണ് സര്‍ക്കാര്‍ അദ്ദേഹത്ത സ്ഥലം മാറ്റിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഐയുടെ എതിര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളുകയായിരുന്നു. കാനം രാജേന്ദ്രനുമായി മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ സി.പി.എം നേതാക്കള്‍ കൊമ്പു കോര്‍ത്തിരുന്നു. മുഖ്യമന്ത്രി വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ റവന്യൂ മന്ത്രി പങ്കെടുക്കാത്ത അവസ്ഥ പോലും സംജാതമായിരുന്നു. ഇപ്പോള്‍ അതിനെല്ലാം ഉള്ള മറുപടിയാണ് മുഖ്യന്‍ നല്‍കുന്നത്. 
വളരെ ചുരുങ്ങിയ കാലമാണ് പ്രവര്‍ത്തിച്ചത് എങ്കിലും ശ്രീറാം ഭൂമാഫിയ്ക്ക് എതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശ്രീറാമിനെ മാറ്റാന്‍ സിപിഎം ജില്ലാ നേതൃത്വത്തില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
സ്ഥാനകയറ്റം നല്‍കിയാണ് ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും മാറ്റിയത് എന്നാണ് സര്‍ക്കാര്‍ വിഷയം.
സബ് കളക്ടര്‍ എന്ന നിലയില്‍ ഭൂമാഫിയയ്‌ക്കെതിരെ ശ്രീരാം സ്വീകരിച്ച നടപടികള്‍ ഏറെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. ശ്രീരാമിനെ മാറ്റുന്നതിന് വിവിധ ഭാഗങ്ങളില്‍നിന്ന് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോംസ്‌റ്റേ ഏറ്റെടുക്കുന്നതിനെതിരെ മൂന്നാറില്‍ നിന്നുള്ള രാഷ്ട്രീയക്കാരുടെ സര്‍വകക്ഷി യോഗം മുഖ്യമന്ത്രിയെ കണ്ട് ശ്രീരാമിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം അംഗീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ശ്രീരാമിനെ മാറ്റിയതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
ഒരേ സ്ഥാനത്ത് നാലുകൊല്ലം തുടര്‍ന്നതാണ് മാറ്റത്തിന് കാരണമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ശ്രീറാമിനെ മാറ്റില്ലെന്ന് റവന്യൂമന്ത്രി നേരത്തേ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തീരുമാനം എടുക്കുകയായിരുന്നെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























