ജീവിത പങ്കാളിയെ കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങി; അമേരിക്കക്കാരനെ കെട്ടാന്‍ മംമ്ത മോഹന്‍ദാസ്

ഒറ്റയ്ക്കുള്ള ജീവിതം മംമ്ത മടുത്തു. ബോറടിക്കുന്നു. വിവാഹ ജീവിതത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതായി മംമ്ത. പക്ഷേ, അത് എളുപ്പത്തില്‍ എടുക്കാവുന്ന തീരുമാനമല്ല. പലതും കുറച്ച് സ്വാര്‍ത്ഥതയോടെ ചിന്തിക്കേണ്ടതുണ്ട്. ചികിത്സയ്ക്കായി അമേരിക്കയില്‍ തുടരുകയാണെങ്കില്‍ അവിടെ നിന്ന് ഒരാളെ പാര്‍ട്ണറായി സ്വീകരിക്കുന്നതായിരിക്കും നല്ലത്. അതിന് പല കാര്യങ്ങളുണ്ട്. അവര്‍ക്ക ലഭിക്കുന്ന ഇന്‍ഷുറന്‍സും ആരോഗ്യ പരിരക്ഷയും എനിക്ക് സഹായകരമാകും. അച്ഛനമ്മമാരൊക്കെ കല്ല്യാണം ആലോചിക്കില്ലേ. അതുപോലെ വിവിധ വശങ്ങളെ കുറിച്ച് ആലോചിച്ച് വേണം കല്ല്യാണക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാനെന്നനും നടി പറയുന്നു.
ഞാനിപ്പോള്‍ താമസിക്കുന്നത് അമേരിക്കയിലാണ്. ചികിത്സയ്ക്കായാണ് അവിടേക്ക് പോയതെങ്കിലും ശരീരത്തില്‍ മാത്രമല്ല മനസ്സിലും ആ നാട് ഒരുപാട് മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞു. അരേിക്കയില്‍ എത്തിയ ശേഷമാണ് വീണ്ടും ചിരിക്കാന്‍ തുടങ്ങിയത്. ഉറക്കെ ചിരിക്കാന്‍ പഠിച്ചു. ഒരു ഹാപ്പി പേഴ്‌സണായി മാറി. അവിടെ നില്‍ക്കുമ്പോള്‍ തോന്നും ജീവിതത്തില്‍ ഒരു പ്രശ്‌നവുമില്ലെന്ന്
ഇപ്പോള്‍ ജീവിതത്തിന്റെ കൂടുതല്‍ സമയവും ചികിത്സയ്ക്കായി അമേരിക്കയിലാണ് മംമ്തചിലവഴിക്കുന്നത്. പ്രണയമൊക്കെ ഇനി നടക്കുമോ എന്നറിയില്ല. അത്തരം ബന്ധങ്ങളുണ്ടാക്കുന്ന വൈകാരിക സംഘര്‍ഷങ്ങള്‍ എന്റെ ആരോഗ്യത്തേയും ബാധിക്കും മംമ്ത മനസ് തുറന്നു. ജീവിതമെന്നാല്‍ ഇപ്പോള്‍ നാം കടന്നു പോകുന്ന നിമിഷങ്ങളാണ്. അതില്‍ സന്തോഷമുള്ള കാര്യങ്ങള്‍ മാത്രമല്ല നാം ഒരിക്കലും ആഗ്രഹിക്കാത്ത പലതുമുണ്ടാകും. അത് തിരിച്ചറിഞ്ഞ ദിവസം മുതല്‍ കാന്‍സര്‍ എന്റെ മനസിനെ തൊട്ടിട്ടില്ല. സത്യം പറയാമല്ലോ ഈ പ്രതിസന്ധിക്ക് ശേഷമാണ്എന്നെ തന്നെ ഞാന്‍ സ്‌നേഹിച്ച് തുടങ്ങിയത്. ഞാന്‍ നല്ല പ്രതീക്ഷയിലാണ്. കാര്യങ്ങള്‍ ശരിയാകും.
https://www.facebook.com/Malayalivartha


























