ദിലീപിന്റെ സഹോദരനെ ചോദ്യം ചെയ്ത് വിട്ടയച്ചു

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് അനൂപിനെയും പൊലീസ് വിളിപ്പിച്ചത്.എന്നാല്‍ ചോദ്യം ചെയ്യലിനെ പറ്റിയുള്ള വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് അനൂപിനെയും ധര്‍മ്മജനെയും പോലീസ് വിളിപ്പിച്ചതെന്നാണ് സൂചന. ഡി.വൈ.എസ്.പി വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വന്നതെന്ന് പോലീസ് ക്ലബില്‍ കയറുന്നതിന് മുമ്പ് ധര്‍മ്മജന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്റെ ചുമതല സഹോദരന്‍ അനൂപിനാണ്. ധര്‍മ്മജന്‍ ദിലീപിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച 'പാപ്പി അപ്പച്ച' നിര്‍മ്മിച്ചത് അനൂപായിരുന്നു.
https://www.facebook.com/Malayalivartha


























