തച്ചങ്കരിക്കെതിരെ കേന്ദ്രസര്‍ക്കാരിന് പരാതിയുമായി കുമ്മനം

എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി. തച്ചങ്കരിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര സഹമന്ത്രിയ്ക്കാണ് പരാതി നല്‍കിയത്.
പൊലീസ് ആസ്ഥാനത്തെ സുപ്രധാന ഫയലുകള്‍ കടത്തിയെന്ന് ആരോപണം നേരിടുന്നയാളാണ് തച്ചങ്കരി. കൂടാതെ നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും തച്ചങ്കരി ആരോപണ വിധേയനാണ്. ഖത്തറില്‍ തീവ്രവാദ ബന്ധമുള്ള ചിലരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി 2010ല്‍ തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തിയിരുന്നു.
കൈക്കൂലി, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി വിജിലന്‍സ് കേസുകള്‍ തച്ചങ്കരിക്കെതിരെ നിലവിലുണ്ട്. തച്ചങ്കരിയെ മൂന്നു തവണ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പക്ഷേ, വീണ്ടും സുപ്രധാന വകുപ്പുകളില്‍ അദ്ദേഹം എത്തുകയായിരുന്നു. എല്‍.ഡി.എഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ തച്ചങ്കരിയെ സംരക്ഷിക്കുകയാണെന്നും കുമ്മനം കത്തില്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























