ജി.എസ്.ടിയുടെ മറവില്‍ വില കൂട്ടിയാല്‍ നടപടിയെന്ന് മന്ത്രി

ചരക്ക് സേവന നികുതിയുടെ പേരില്‍ സംസ്ഥാനത്ത് ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി നടപ്പിലായിട്ടും പലസാധനങ്ങള്‍ക്കും വില കുറയ്ക്കാന്‍ കടയുടമകള്‍ തയ്യാറാകുന്നില്ലെന്ന പരാതികള്‍ വ്യാപകമാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. സപ്‌ളൈക്കോയിലെ നിത്യോപയോഗ സാധനങ്ങളില്‍ 52 ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. ഇനിയും വില കുറയ്ക്കാന്‍ കടയുടമകള്‍ തയ്യാറാകുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് പരാതിയുമായി സര്‍ക്കാരിനെ സമീപിക്കാം. വില കുറയ്ക്കാന്‍ തയ്യാറാവാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ജി. എസ്. ടി നിലവില്‍ വരുന്നതിന് ഒരാഴ്ച്ച മുന്പ് 134 ആയിരുന്ന കോഴിവില 140 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ജി.എസ്.ടിയില്‍ നിന്ന് കോഴിയിറച്ചിയെ ഒഴിവാക്കിയിട്ടുണ്ട്. എന്നിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയില്‍ കുറവ് ഉണ്ടായിട്ടില്ല. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി കിലോയ്ക്ക് 87 രൂപയ്ക്ക് തന്നെ വില്‍ക്കണമെന്നും മന്ത്രി കര്‍ശനമായി നിര്‍ദ്ദേശിച്ചു.
അതേസമയം, ജി. എസ്. ടി നിലവില്‍ വന്നതല്ല സംസ്ഥാനത്ത് ഇറച്ചികോഴിവില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിവിധ കോഴിവ്യാപാര സംഘടനകള്‍ പറഞ്ഞു. ജി. എസ്. ടിയുടെ മറവില്‍&ിയുെ; കൊള്ളലാഭം ഉണ്ടാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജി. എസ്. ടിയുടെ വരവോടെ കോഴിവില കുത്തനെ ഇടിയുമെന്ന ആശങ്കയില്‍ കേരളത്തിലെ കര്‍ഷകര്‍ ഉല്‍പാദനം കുറച്ചു. ഈ സാഹചര്യം മുതലെടുത്ത് കോഴിക്കായി കേരളം കൂടുതല്‍ ആശ്രയിക്കുന്ന തമിഴ്‌നാട് ലോബി വിലയില്‍ വന്‍ വര്‍ദ്ധനവാണ് വരുത്തിയത്. ഇക്കാരണത്താലാണ് ജി. എസ്. ടി നിലവില്‍ വരുന്നതിന് ഒരാഴ്ച മുന്‍പ് 134 ആയിരുന്ന കോഴിവില ഇപ്പോള്‍ 140 രൂപയാകാന്‍ കാരണം. ആഭ്യന്തരഉല്‍പാദനം വര്‍ദ്ധിക്കുന്നതോടെ വരുംദിവസങ്ങളില്‍ വില സാധാരണ നിലയിലാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























