പരാതിയുമായെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് കരളലിയുന്നത്

കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അച്ഛന്റെ അടുത്തെത്തിയത് പരാതിയുമായാണ്. ഒപ്പം അച്ഛനെ ഒന്നു നന്നാക്കാനും. അവസാനം പെണ്‍കുട്ടിക്ക് സംഭവിച്ചത് മറ്റൊന്ന്. കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഹരിത(14)യ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മദ്യപിച്ചെത്തിയുള്ള ശല്യം കാരണം പഠിക്കാന്‍ കഴിയിന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പ്രകോപിതനായി കത്തിയുമെടുത്ത് പെണ്‍കുട്ടിക്ക് നേരെ ചെന്നതായി പറയുന്നു. ഭയന്നുപോയ കുട്ടി വീട്ടില്‍നിന്ന് ചാടി ഓടുകയും പിതാവ് പിറകെ വരുന്നത് കണ്ട് മുറ്റത്തോട് ചേര്‍ന്നുള്ള കിണറ്റില്‍ ചാടുകയുമായിരുന്നുവത്രെ. ആള്‍മറയുള്ള കിണറായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും 50 അടി താഴ്ചയുള്ളതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒന്‍പതരയോടെ കുറ്റിക്കോലില്‍നിന്ന് അഗ്‌നി രക്ഷാസേനയെത്തി പാതാളക്കരണ്ടി ഉപയോഗിച്ച് തിരച്ചില്‍ നടത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കിണറ്റില്‍ 30 അടിയിലേറെ വെള്ളമുണ്ടായിരുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയവരികയാണെന്ന് ബേഡകം പൊലീസ് അറിയിച്ചു. പിതാവ് ഹരിദാസനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു. തേപ്പ് തൊഴിലാളിയായ ഹരിദാസന്‍ സ്ഥിരമായി മദ്യപിച്ചുവന്ന് കുഴപ്പുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒരുമാസം മുമ്പാണ് സഹോദരി ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ഇതിനുശേഷം ഹരിദാസിന്റെ ഉപദ്രവം കൂടിയതായി പറയുന്നു. കാസര്‍ഗോട് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha


























