Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ഞങ്ങളറിയുന്ന സുനി അത്തരക്കാരനല്ല; വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ ബന്ധു രംഗത്ത്

10 JULY 2017 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

‌‌സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും...ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കും

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്

റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്

സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം

ഏഴു വർഷത്തിനു ശേഷം തടവുകാരുടെ വേതനത്തിൽ വർദ്ധനവ്

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന എങ്ങുമെത്താതെ നിൽക്കുമ്പോൾ വമ്പൻ സ്രാവുകൾക്കൊപ്പം നീങ്ങുന്ന പൾസർ സുനിയെ ന്യായികരിച്ച് ബന്ധുക്കൾ രംഗത്ത്. ഞങ്ങളറിയുന്ന സുനി അത്തരക്കാരനല്ല. അവന് ആരുടെയെങ്കിലും ക്വട്ടേഷന്‍ കിട്ടി, അല്ലാതെ നടിയോട് ഇത്തരത്തിൽ പെരുമാറാൻ മാത്രമുള്ള വൈരാഗ്യം അവനില്ല.

അക്കാര്യം ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അവന്റെ കൈയ്യിൽ പത്ത് രൂപ പോലുമില്ല. ഞങ്ങൾ ഇതുവരെ കേസിന്റെ കാര്യത്തിനായി ഒരു രൂപ പോലും മുടക്കിട്ടില്ല. ഈ കാര്യത്തിൽ സഹായിക്കാൻ ആളുണ്ടെന്നാണ് അവൻ പറയുന്നത്. ഇത്തരത്തിലുള്ളൊരു ക്രൂര കൃത്യം ചെയ്യുന്ന ആളല്ല സുനിയെന്നാണ് സുനിയെ അടുത്തറിയുന്ന ബന്ധുക്കളുടെ പ്രതികരണം.

കത്തെഴുതിയതും ഫോൺ വിളിച്ചതും ശരിയാണെന്നും, നടി ആക്രമിക്കപെട്ടതിൽ ദിലീപിന് പങ്കില്ലന്നും. ജയിലിനുള്ളിലേയ്ക്ക് ഫോൺ കൊണ്ടുവന്നിട്ടില്ലെന്നും ജയിലിലെ കൂടിക്കാഴ്ചയിൽ സുനിൽ കുമാർ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. ആദ്യമൊക്കെ ഞങ്ങൾ ചോദിക്കുമ്പോൾ ഇതൊക്കെ അവൻ തന്നെയാണ് ചെയ്തത് എന്നാണ് പറയാറ്.

പക്ഷെ ഇപ്പോൾ അതെ കുറിച്ച് ചോദിക്കുമ്പോൾ എല്ലാം ഉടന്‍ ശരിയാവുമെന്നാണ് അവന്‍ പറയുന്നത്. ഗോവയിൽ അവൻ പോയിരുന്നപ്പോൾ അവിടെ നിന്നും വിളിക്കുമായിരുന്നു. ലൊക്കേഷനിലുള്ളവരുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ അവന്‍ പലതും പറഞ്ഞിട്ടുണ്ട്. അവന് വലിയ സന്തോഷമായിരുന്നു അതൊക്കെ.

അവർക്കെല്ലാം അവൻ നല്ല സുഹൃത്തായിരുന്നെന്ന് ഈ കാര്യത്തിലൂടെ ബോധ്യപ്പെട്ടിരുന്നെന്ന് സുനിയുടെ അടുത്ത ബന്ധുവായ യുവതി പറയുന്നു. സ്വയമേ അവൻ നടിയോട് ഇങ്ങനെയൊന്നും ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ഇതിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടാകും. അവരുടെ സമ്മർദ്ദം കൊണ്ടാകും ഈ കൃത്യം ഏൽപ്പിച്ചവരെക്കുറിച്ച് അവൻ വെളിപ്പെടുത്താത്തത്. വീണ്ടും രണ്ടാമത് അന്വേഷണം തുടങ്ങിയത് മുതൽ എല്ലാത്തരത്തിലും പോലീസ് അവനെ ഉപദ്രവിക്കുണ്ടെന്ന് പറഞ്ഞതായി ബന്ധു പറയുന്നു.

അവൻ തെറ്റ് ചെയ്തു, അത് അവൻ സമ്മദിക്കയും ചെയ്തു. പിന്നെയും അവനെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും യുവതി കൂട്ടിച്ചേർക്കുന്നു. റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളാണ് ആക്രമണത്തിന് കാരണമായതെന്ന പ്രചാരണം ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റെ റിയല്‍ എസറ്റേറ്റ് ബന്ധങ്ങളെക്കുറിച്ച്‌ പൊലീസ് തെളിവെടുപ്പും നടത്തിയിരുന്നു. കേസില്‍ ദിലീപിനെ ബന്ധിപ്പിക്കുന്ന സുപ്രധാന തെളിവുകളൊന്നും കിട്ടിയിട്ടില്ലന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്.

ജയിലില്‍ നിന്നും സുനി ഫോണ്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇത് എന്തിനുവേണ്ടിയായിരുന്നെന്ന് തെളിയിക്കുകയാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന ദൗത്യം.  അനധികൃത പണമിടപാടുകളെക്കുറിച്ചുള്ള തെളിവുകളും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട തെളിവുകളും തമ്മിൽ കോർത്തിണക്കാൻ പോലീസിന് കഴിയാത്തതാണ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. എങ്കിലും ഗൂഢാലോചനക്കേസില്‍ പൊലീസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതായിട്ടാണ് സൂചന.

കാവ്യമാധവന്റെ 'ലക്ഷ്യ' യില്‍ താന്‍ എത്തിയെന്നും രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്നും സുനി സമ്മതിച്ചതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം എത്രമാത്രം പുരോഗമിച്ചെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടസ്സങ്ങൾ മാറി പുതിയ ജോലിയിൽ പ്രവേശിക്കും! ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യലബ്ധി!  (17 minutes ago)

കലോത്സവത്തിന് നാളെ തുടക്കം  (32 minutes ago)

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്  (46 minutes ago)

കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും  (50 minutes ago)

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (1 hour ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (1 hour ago)

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (1 hour ago)

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...  (2 hours ago)

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (2 hours ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (2 hours ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (9 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (9 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (9 hours ago)

Malayali Vartha Recommends