ദൈവത്തിന്റെ കൈ. ഈ വേട്ടക്കാരൻ കുടുങ്ങിയതിങ്ങനെ...

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ ദിലീപും നടിയുമായുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട കുടിപ്പകയണെമന്നാണ് ആദ്യം ഉയര്‍ന്നു വന്നത്. എന്നാല്‍ എല്ലാ കണക്കു കൂട്ടലും തെറ്റിച്ച് വളരെ ഹീനമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വ്യക്തി ജീവിതത്തില്‍ നടിയുടെ ഇടപെടല്‍ ഉണ്ടാക്കിയ കുടിപ്പകയാണ് ദിലീപിനെ വില്ലനാക്കി മാറ്റിയത്.
മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യരും ആക്രമണത്തിനിരയായ നടിയും തമ്മിലുള്ള അടുപ്പമാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മഞ്ജുവും ആക്രമണത്തിനിരയായ നടിയും തമ്മില്‍ നല്ല അടുപ്പമായിരുന്നു. ഇത് ദിലീപിന്റെ പല രഹസ്യങ്ങളും മഞ്ജു അറിയുന്നതിന് കാരണമായി. ഇത് വ്യക്തി ജീവിതത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് വൈരാഗ്യത്തിന് കാരണം.
നടിയെ ആക്രമിക്കാന്‍ നേരത്തെ രണ്ട് തവണ ശ്രമിച്ചു പാളിപ്പോയി
ഗൂഢാലോചന നടന്നത് ഒരുവര്‍ഷം മുന്‍പ്. ഗൂഢാലോചന കൊച്ചിയിലെ ഹോട്ടലില്‍.കൃത്യമായ തെളിവുകള്‍. അന്വേക്ഷണം സി ബി ഐ ഐ മോഡലില്‍. ചാരനെയുപയോഗിച്ചു.സുനിയില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നു. സിനിമാ കഥപോലെ തന്ത്രപരമായ നീക്കം. ഇത് കേരളാപോലീസിന്റെ ചരിത്രവിജയം. കേരളം കണ്ട ഏറ്റവും വൃത്തികെട്ട വ്യക്തിവിരോധം. സിനിമാക്കഥ പോലെ നിഗൂഢവും തന്ത്രങ്ങള്‍ നിറഞ്ഞതും. സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെപോലും ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടുക.
ഈ കുടിപ്പക ഇന്നും ഇന്നലെയും അല്ല തുടങ്ങിയത്. വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. 2013ല്‍ തുടങ്ങിയതാണ് ദിലീപിന്റെ ഈ വൈരാഗ്യത്തിന്റെ കഥ. മുമ്പ് തരണ്ട് തവണയും നടിയെ ആക്രമിക്കാന്‍ ദിലീപ് പദ്ധതി ഇട്ടിരുന്നു. എന്നാല്‍ അതൊക്കെ പാളിപ്പോയി. ഒടുവില്‍ പള്‍സര്‍ സുനിയുടെ ക്വട്ടേഷനില്‍ ദിലീപ് ഈ വൈരാഗ്യത്തിന് അന്ത്യം കാണാന്‍ ശ്രമിച്ചപ്പോള്‍ സംഗതി മൊത്തത്തില്‍ പാളുകയായിരുന്നു. പണക്കൊഴുപ്പില്‍ കുഴിച്ചു മൂടാം എന്ന് വിചാരിച്ച ഈ കഥയില്‍ പിടി തോമസ് വില്ലനായി എത്തിയതോടെയാണ് ദിലീപ് കുടുങ്ങിയത്.
സിനിമയില്‍ തന്നെ ചിലര്‍ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആക്രമണത്തിന് ഇരയായ നടി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചു . ഇതിന്റെ വിശദാംശങ്ങളും പോലീസ് തേടി. മലയാളത്തില്‍ വളരെ സജീവമായിരുന്ന ആക്രമണത്തിനിരയായ നടി പെട്ടെന്നാണ് മലയാള സിനിമകളില്‍ നിന്നും അപ്രത്യക്ഷമായത്. പിന്നീട് വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ഈ താരത്തിന് ലഭിച്ചിരുന്നത്. ഇത് ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്ന് ഈ നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ കേസ് കുഴിച്ച് മൂടപ്പെടുമെന്ന് പോലും അഭ്യൂഹങ്ങള്‍ പരന്നപ്പോള്‍ മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയും ശക്തമായി തന്നെ രംഗത്ത് എത്തിയിരുന്നു. വനിതാ കമ്മീഷനെയും മുഖ്യ മന്ത്രിയെയും ഒക്കെ കണ്ട് ഈ പെണ്‍ സിനിമാ കൂട്ടവും കേസിന് ഊര്‍ജം പകര്‍ന്നു.
ദിലീപിനെ കുടുക്കിയത് ഇങ്ങനെ
കേസുമായി ബന്ധപ്പെട്ട് നേരത്തേ 13 മണിക്കൂര്‍ നീണ്ട മാരത്തോന്‍ ചോദ്യം ചെയ്യലിനു വിധേയരായ ദീലിപിനെയും സുഹൃത്ത് നാദിര്‍ഷായെയും പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇരുവരും ആദ്യം നല്‍കിയ മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ കണ്ടെത്തി. കൂടുതല്‍ തെളിവുകള്‍ പോലീസ്. മഞ്ജു വിനെതിരെയും ഗൂഢാലോചന കണ്ടെത്തിയ പോലീസ് ഞെട്ടി. മഞ്ജുവിനെ അപായപ്പെടുത്താന്‍ പോലും ദിലീപ് ഗുണ്ടാ സെറ്റുകളുമായി ആലോചിച്ചു. കാവ്യാ മാധവനും ഗൂഢാലോചനയില്‍ പങ്ക് .അന്വേക്ഷണം കൂടുതല്‍ നിഗൂഢതകള്‍ തേടി പോലീസ്.
ദിലീപിന്റെയും നാദിര്‍ഷായുടെയും പേരുകള്‍ ജയിലില്‍ വച്ചു സുനില്‍ പറഞ്ഞതായി ഇപ്പോള്‍ കസ്റ്റഡിയിലുള്ള വിഷ്ണുവും വിപിനും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു . മൂവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ സുനില്‍ പല കാര്യങ്ങളും സമ്മതിചു. പഴുതടച്ച തെളിവുകളുമായി പോലീസ് ദിലീപിനെ കസ്റ്റഡിയിലെടുത്തു.
ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ച തെളിവുകള്‍:
1. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയത്.
2. ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍.
3. ജയിലില്‍ പൊലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍.
4. പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകള്‍.
5. ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളും.
ദിലീപിനെ കുടുക്കിയത് വെറും പന്ത്രണ്ട് സെക്കന്‍ഡില്‍ അവസാനിച്ച ആ ഫോണ്‍ കോള്‍
തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടിട്ടും താന്‍ അറിഞ്ഞില്ലെന്ന ദിലീപിന്റെ വാദവും. സഹപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ പന്ത്രണ്ട് സെക്കന്‍ഡില്‍ സംസാരം അവസാനിപ്പിച്ചതുമാണ് ദിലീപിനെ സംശയിക്കാന്‍ പോലീസിന് പ്രേരണയായത്. വെറും പന്ത്രണ്ട് സെക്കന്‍ഡില്‍ കോള്‍ അവസാനിപ്പിച്ചത് കൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിന് നേരത്തെ അറിയാമായിരുന്നെന്ന് പോലീസ് സംശയിച്ചു.
നാദിര്‍ഷയ്‌ക്കൊപ്പം നടത്തിയ ചോദ്യം ചെയ്യലിലും ദിലീപിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തുകയും അറസ്റ്റിലേക്ക് നയിക്കുകയുമായിരുന്നു
https://www.facebook.com/Malayalivartha

























