Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ജനപ്രീയ നായകന്‍ പ്രതിയായത് എങ്ങനെ?

10 JULY 2017 08:11 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാലോകത്ത് നാണക്കേടുണ്ടാക്കിയ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രമുഖ നടന്‍ ദിലീപിനെ അന്വേഷണസംഘം അറസ്റ്റുചെയ്തു. പള്‍സര്‍ സുനിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ഗൂഢാലോചനക്കാര്യത്തില്‍ ലഭിച്ചതോടെയാണ് ഇപ്പോള്‍ ദിലീപിനെ അറസ്റ്റുചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. തന്റെ സഹപ്രവര്‍ത്തകയോട് ഇത്തരത്തില്‍ ക്രൂരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മുഖത്ത് നോക്കാന്‍ പോലും സാധിക്കില്ല. ഇത് സത്യമാണെങ്കില്‍ ഇയാളെ കാണാന്‍ പോലും ആഗ്രഹക്കുന്നില്ലെന്നും വിനയില്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച നിര്‍ണ്ണായക തെളിവ് ഫോണ്‍രേഖകള്‍. നടന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും അറസ്റ്റിലേക്കു നയിക്കുന്ന തെളിവുകള്‍ ലഭിക്കാന്‍ പോലീസിന് സഹായകരകമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

2013ലാണ് ഈ ആക്രമണത്തിന്റെ ഗൂഢാലോചന നടന്നതെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുവച്ച് നടിയെ ആക്രമിക്കാന്‍ മുമ്‌ബൊരു അവസരത്തിലും ശ്രമം നടന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനായി പള്‍സര്‍ സുനിയെ തന്നെയാണ് നിയോഗിച്ചതെന്നും അന്വേഷണസംഘം പറയുന്നു. എറണാകുളത്തെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ആക്രമണമവുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ സന്ദേശം പോയിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്ന വിവരം. ഇന്നു രാവിലെ ചോദ്യംചെയ്യാനായി ദിലീപിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും തെളിവുകള്‍ ഉറപ്പുവരുത്തിയ ശേഷം വൈകുന്നേരത്തോടെ റസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നേരത്തേ നാദിര്‍ഷായേയും ദിലീപിനേയും ഈ കേസുമായി ബന്ധപ്പെട്ട് പതിമൂന്നുമണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പള്‍സര്‍ സുനിയെ ഒരുവട്ടം കൂടി ചോദ്യംചെയ്ത് കാര്യങ്ങള്‍ ഉറപ്പുവരുത്തി ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ തുടക്കം മുതലെ പിന്നില്‍ വ്യക്തമായ ഗൂഢലോചനയുണ്ട് എന്ന വാദം ശക്തമായി ഉയര്‍ത്തിരുന്നു. ജയിലില്‍ കിടന്നു പള്‍സര്‍ സുനി ദിലീപിന് കത്ത് എഴുതിയതും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയേയും ഫോണില്‍ ബന്ധപ്പെട്ടതുമാണു കേസിന് പുതിയ വഴിത്തിരിവ് ആയത്. സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യ നടത്തുന്ന സ്ഥാപനത്തില്‍ പോലീസ് തിരിച്ചില്‍ നടത്തിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഈ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നു എന്നു പള്‍സര്‍ സുനിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തിരച്ചില്‍. ദിലീപിനെ ചോദ്യം ചെയ്തതിനു പിന്നാലെ കാവ്യയ്ക്കും കാവ്യയുടെ മാതാവ് ശ്യാമളയ്ക്കും സംഭവത്തില്‍ മുഖ്യപങ്കുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 

തന്നെ ബ്ലായ്ക്ക് മെയില്‍ ചെയ്യാന്‍ പള്‍സര്‍ സുനി ശ്രമിക്കുന്നു എന്നു കാട്ടി ദിലീപ് പോലീസില്‍ പരാതി നല്‍കി. ഇതോടൊപ്പം ജയിലില്‍ വച്ച് പള്‍സര്‍ സുനി ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയേയും നാദിര്‍ഷയേയും വിളിച്ചതിന്റെ ശബ്ദരേഖയും ദിലീപിനെഴുതിയ കത്തും തെളിവായി നല്‍കിരുന്നു. എന്നാല്‍ ദിലീപ് നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം ഉള്ളതായി പോലീസ് സംശയിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ ദിലീപ് ഉണ്ട് എന്നു വാദം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു എങ്കിലും ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. രണ്ട് ആഴ്ച മുമ്പ് ദിലീപിനേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും 13 മണിക്കൂറോളം ആലുവ പോലീസ് €ബ്ബില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. അന്നു മുതല്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ദിലീപിന്റെ പങ്ക് വ്യക്തമായതോടെ വരും ദിവസങ്ങളില്‍ മലയാള സിനിമ മേഖല കേന്ദ്രികരിച്ച് വളര്‍ന്നു വരുന്ന വന്‍ മാഫിയയുടെ തായ്‌വേര് ഇളകുമെന്നാണു പ്രതിക്ഷിക്കുന്നത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends