നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതിയില്‍ ഹാജരാക്കി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ആലുവ പൊലീസ് ക്ലബ്ബില്‍ പൊലീസ് സംഘം അങ്കമാലി കോടതിയിലേക്ക് ദിലീപിനെ എത്തിച്ചു. ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്.
ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ദിലീപിനു വേണ്ടി അഭിഭാഷകന്‍ രാം കുമാര്‍ ഹാജരാകും. ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും. പൊലീസിനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വാദം ഉന്നയിക്കും.
https://www.facebook.com/Malayalivartha


























