ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം പ്രമുഖ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. മരണാനന്തര ബഹുമതിയായാണ് ഇത്തവണത്തെ പുരസ്‌കാരം സമര്‍പ്പിക്കുന്നത്.
2026 ജനുവരി 24ന് വൈകുന്നേരം എറണാകുളത്തുള്ള ശ്രീനിവാസന്റെ വസതിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും. ബഹുമാനപ്പെട്ട കേരള ആരോഗ്യ, വനിതശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് ശ്രീനിവാസന്റെ കുടുംബത്തിന് അവാര്‍ഡ് സമര്‍പ്പിക്കും.
മലയാള സിനിമയെ സാധാരണക്കാരന്റെ കാഴ്ചകളിലൂടെ പുനര്‍നിര്‍മ്മിച്ച സമ്പൂര്‍ണ്ണ ചലച്ചിത്രകാരനാണ് ശ്രീനിവാസനെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ചിരിയും ചിന്തയും കലര്‍ത്തി സങ്കീര്‍ണ്ണമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാനും, ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യരാഷ്ട്രീയ വിമര്‍ശനങ്ങള്‍ തൊടുത്തുവിടാനും അദ്ദേഹത്തിന് സാധിച്ചു.
https://www.facebook.com/Malayalivartha


























