തിരുവനന്തപുരം റയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവന്തപുരം റയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഭജന നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും ജന പ്രതിനിധികളും കേന്ദ്രത്തോടാവശ്യപ്പെട്ടു. പാത പോയാല്‍ നിര്‍ദ്ദിഷ്ട നേമം ടെര്‍മിനലും തിരുവനന്തപുരം ഡിവിഷനു നഷ്ടമാകും. തിരുവനന്തപുരം ഡിവിഷനു കീഴിലുളള നേമം തിരുനെല്‍വേലി 160 കി.മീ. റയില്‍പാത മധുര ഡിവിഷനു കൈമാറാനാണ് നീക്കം.
പാതയോടൊപ്പം എട്ട് എക്‌സ്പ്രസ് ട്രെയിനുകളും മധുര ഡിവിഷന്റെ കീഴിലാകും. പകരം മധുര ഡിവിഷനിലെ കൊല്ലം ചെങ്കോട്ട പാത തിരുവനന്തപുരത്തോട് ചേര്‍ക്കും. ഇക്കാര്യത്തില്‍ അഭിപ്രായമറിയിക്കാനാണ് ദക്ഷിണ മേഖല ജനറല്‍ മാനേജരോട് റയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വരുമാനനഷ്ടത്തിനൊപ്പം തിരുവനന്തപുരം ഡിവിഷന്റെ പ്രാധാന്യം തന്നെ ഇത് ഇല്ലാതാക്കും കൊച്ചുവേളി, നേമം സ്‌റ്റേഷനുകളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം സെന്‍ട്രല്‍ വികസിപ്പിക്കാനുള്ള പദ്ധതിക്കും തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരനും ശശി തരൂര്‍ എം.പിയും കേന്ദ്ര റയില്‍വേ മന്ത്രിക്ക് കത്തയച്ചു. എന്നാല്‍ ഇങ്ങനെയൊരു നീക്കമേയില്ലെന്നാണ് ഒ.രാജഗോപാല്‍ എം.എല്‍.എയുടെ പ്രതികരണം. റയില്‍വേയുടെ നീക്കം കേരളത്തിന്റ ദീര്‍ഘകാലമായുള്ള റയില്‍വേ സോണെന്ന പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിക്കും.
https://www.facebook.com/Malayalivartha


























