ഹൈക്കോടതിയുടെ തീരുമാനത്തിന് വിട്ട് സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ മേല്‍നോട്ട സമിതി നേരിയ കുറവ് വരുത്തി

അന്തിമതീരുമാനം ഹൈക്കോടതിയുടെ തീരുമാനത്തിന് വിട്ട് സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ മേല്‍നോട്ട സമിതി നേരിയ കുറവ് വരുത്തി. 85ശതമാനം സീറ്റുകളില്‍ നേരത്തേ നിശ്ചയിച്ചിരുന്ന 5.50ലക്ഷം രൂപ ഫീസില്‍ 50,000 കുറവുവരുത്തി 5 ലക്ഷം രൂപയാക്കി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കോളേജുകളുമായി യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 4.85ലക്ഷം രൂപയാണ് ഇക്കൊല്ലം ഫീസാകേണ്ടിയിരുന്നത്. ഈ നിരക്ക് നിശ്ചയിക്കണമെന്ന് സര്‍ക്കാര്‍ മേല്‍നോട്ടസമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ നഴ്‌സുമാരുടെ വേതനവര്‍ദ്ധനവ് അടക്കം പരിഗണിച്ച് അല്‍പ്പം കൂടി വര്‍ദ്ധനവ് വരുത്തുകയായിരുന്നു.
പുതിയ ഫീസ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കഴിഞ്ഞവര്‍ഷം അനുവദിച്ച പത്തുലക്ഷം ഫീസ് അനുവദിക്കണമെന്ന കെ.എം.സി.ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.പത്തുലക്ഷം ഫീസും അത്രയും നിക്ഷേപവുമീടാക്കിയാണ് കെ.എം.സി.ടി കഴിഞ്ഞവര്‍ഷം പ്രവേശനം നടത്തിയത്. സര്‍ക്കാരിന്റെ തടസവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ് സുപ്രീംകോടതിയാണ് ഈ ഫീസ് നിശ്ചയിച്ചത്. 85ശതമാനം സീറ്റുകളിലേക്കും ഈ ഫീസില്‍ സര്‍ക്കാരാണ് പ്രവേശനം നടത്തിയത്.
2015ല്‍ എട്ടരലക്ഷവും 2014ല്‍ആറുലക്ഷവുമായിരുന്നു ഫീസ്. മൂന്നുവര്‍ഷവും വരവുചിലവു കണക്കുകള്‍ പരിശോധിച്ച് സര്‍ക്കാരും മേല്‍നോട്ടസമിതിയും ഇതെല്ലാം അംഗീകരിച്ചതുമാണെന്ന് കെ.എം.സി.ടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ കൊച്ചിയിലെ അമൃത കല്‍പ്പിതസര്‍വകലാശാലയില്‍ 85ശതമാനം സീറ്റുകളില്‍15ലക്ഷം രൂപയീടാക്കി പ്രവേശനം നടത്താന്‍ സുപ്രീംകോടതിയും കേന്ദ്രആരോഗ്യമന്ത്രാലയവും അനുവദിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയാണ് അവിടെ അലോട്ട്‌മെന്റ് നടത്തുന്നത്.
https://www.facebook.com/Malayalivartha


























