ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചെന്നറിഞ്ഞ ദിലീപിന്റെ ആദ്യപ്രതികരണം
'ഓ ഇനിയും മൂന്ന് ദിവസം കൂടിയോ' ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചെന്നറിഞ്ഞ ദിലീപിന്റെ ആദ്യപ്രതികരണം ഇങ്ങനെ. തുടര്‍ന്ന് സ്വയം പറഞ്ഞ് നെടുവീര്‍പ്പിടുകയായിരുന്നുവെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു.
പിന്നീട് സെല്ലിലുള്ള ആരോടും സംസാരിക്കാതെയാണ് ദിലീപ് ഇന്നലെ വൈകുവോളം സമയം തള്ളിനീക്കിയത്. ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ച്ചയിലേക്ക് മാറ്റിയെന്ന വിവരം ജയില്‍ ജീവനക്കാരില്‍ നിന്നും അറിഞ്ഞ ദിലീപ് കൂടുതല്‍ സങ്കടത്തിലായി.
ഉച്ചയോടെ ചാനലുകളില്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ച്ചയിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജയില്‍ ജീവനക്കാര്‍ ദിലീപിനെ വിവരം അറിയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിനിമാ താരം ദിലീപിനെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഇന്നലെ സന്ദര്‍ശിച്ചു.
ദിലീപിന്റെ സഹോദരനും നിര്‍മ്മാതാവുമായ അനൂപ്, ടി.എ. സൂരജ്, വെങ്കിട സുനി എന്നിവരാണ് സന്ദര്‍ശിച്ചത്. ജയിന്‍ ഗാര്‍ഡന്‍മാരുടെ മുറിയല്‍ പത്ത് മിനിറ്റ് നേരമായിരുന്നു കൂടിക്കാഴ്ച്ച. ദിലീപിന്റെയും അനൂപിന്റെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. അനൂപിന്റെ തോളില്‍ പിടിച്ചിരുന്നാണ് ദിലീപ് സംസാരിച്ചത്.
https://www.facebook.com/Malayalivartha