നന്തകോട് കൂട്ടക്കൊലപാതകം നടന്ന പോലീസ് സീല്‍ ചെയ്ത വീട്ടില്‍ ആരോ കയറി

നന്തകോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ മോഷണം. അന്വേഷണത്തിനായി പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കയറിയത്. എന്തെക്കെ നഷ്ടപ്പെട്ടു എന്ന് കണക്കാക്കി വരുന്നു.
ഏപ്രില്‍ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്നത്. റിട്ടയേര്‍ഡ് ആര്‍.എം.ഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ പിന്നീട് തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കേഡല്‍ കുറ്റസമ്മതം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























