24 വര്‍ഷം കഴിഞ്ഞ് സെന്‍ട്രല്‍ ജയിലില്‍ അയാള്‍ തിരിച്ചെത്തി

ഇരുപത്തിനാല് വര്‍ഷം മുന്‍പ് പരോളിലിറങ്ങി മുങ്ങിയ പ്രതി സ്വമേധയാ സെന്‍ട്രല്‍ ജയിയില്‍ തിരിച്ചെത്തിയതറിഞ്ഞ് ജയിലധികൃതര്‍ ഞെട്ടി. മട്ടാഞ്ചേരി സ്വദേശിയായ നാസറാണ് ജയിലില്‍ തിരിച്ചെത്തിയത്. ഒരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ നാസര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ്. ശിക്ഷിക്കപ്പെട്ട് 1991ല്‍ ജയിലില്‍ എത്തിയ നാസര്‍ രണ്ട് വര്‍ഷത്തിന് ശേഷം ഒരു മാസത്തെ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ശേഷം കാസര്‍ഗോട്ടേയ്ക്ക് മുങ്ങിയ നാസര്‍ പിന്നീട് പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിച്ച് സൗദിയിലേക്ക് മുങ്ങി. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനിടെ ക്യാന്‍സര്‍ പിടിപെട്ടതോടെയാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ആകെയുണ്ടായിരുന്ന സമ്പാദ്യവും തീര്‍ന്ന്. സ്വന്തമായി കുടുംബമോ ബന്ധുക്കളോ ഇല്ല.
എന്നാല്‍ ജയിലേക്ക് മടങ്ങിയേക്കാമെന്ന് നാസര്‍ തീരുമാനിക്കുകയായിരുന്നു. നാസര്‍ മുങ്ങി നടന്ന വര്‍ഷങ്ങളില്‍ ഇയാള്‍ക്കായി പോലീസ് തെരഞ്ഞുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ നാസര്‍ സ്വയം മടങ്ങി എത്തുകയായിരുന്നു. അന്ന് നാസറിനൊപ്പം ശിക്ഷിക്കപ്പെട്ട് ജയിലിലുണ്ടായരുന്ന മറ്റ് ഏഴ് പ്രതികള്‍ ഇപ്പോള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.
https://www.facebook.com/Malayalivartha























