Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ചോദ്യം ചെയ്യലിനിടെ വൈകാരിക നിമിഷങ്ങള്‍; വിങ്ങിപ്പൊട്ടിയ കാവ്യയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിക്കാനായില്ല

26 JULY 2017 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

ഇന്നലെ ചോദ്യം ചെയ്യലിനിടെ കാവ്യാ മാധവന്‍ പലതവണ വിതുമ്പി. ചില മറുപടികള്‍ വികാരഭരിതമായിരുന്നു. അന്വേഷണസംഘം ആശ്വസിപ്പിച്ചതുമില്ല, തിടുക്കവും കാട്ടിയില്ല. ശാന്തമായപ്പോള്‍ മറുപടികള്‍ക്കായി കാത്തുനിന്നു. തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് കാവ്യാ കൂടുതലായും സ്വീകരിച്ചതെന്നറിയുന്നു. ദിലീപ് നിരപരാധിയാണെന്നു പറഞ്ഞു വിങ്ങിപ്പൊട്ടി കാവ്യ. വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും പൊലീസ് കാവ്യയ്ക്ക് നല്‍കി. ഈ സമയം നടി എല്ലാ നിയന്ത്രണവും വിട്ടു. 

കാവ്യയുടെ അമ്മ ശ്യാമളയും ചോദ്യം ചെയ്യലിന് വിധേയയായി. ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാവ്യയുടെ അമ്മയെ വേണ്ടി വന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനയും നല്‍കുന്നുണ്ട്. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. 

നടി ആക്രമിക്കപ്പെട്ട ശേഷമുള്ള ദിലീപിന്റെ പെരുമാറ്റങ്ങളെക്കുറിച്ചും കാവ്യയോട് പൊലീസ് തിരിക്കി. സംഭവംനടന്ന ദിവസത്തെ ദിലീപിന്റെ ഓരോ ചലനങ്ങളും കാവ്യയോട് ചോദിച്ചറിഞ്ഞു. എ.ഡി.ജി.പി. ബി. സന്ധ്യ ചോദ്യംചെയ്യലിന് നേതൃത്വംനല്‍കി. ഐ.ജി. ദിനേന്ദ്ര കശ്യപ്, ക്രൈംബ്രാഞ്ച് എസ്പി. സുദര്‍ശന്‍, പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് എന്നിവരുമായി സന്ധ്യ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി. ആലുവയിലുള്ള ദിലീപിന്റെ തറവാട്ടുവീട്ടില്‍വച്ചാണ് കാവ്യയെ ചോദ്യം ചെയ്തത്.

ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണിവിടെ താമസിക്കുന്നത്. കേസിനുശേഷം കാവ്യ ഇങ്ങോട്ട് താമസം മാറ്റിയിരിക്കുകയാണ്. കാവ്യയും ദിലീപും താമസിക്കുന്നത് ആലുവ പാലസിനുസമീപമുള്ള വീട്ടിലാണ്. നടിയെ ആക്രമിച്ചശേഷം ഒളിവിലിരിക്കേ പ്രതി പള്‍സര്‍ സുനി കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിയിരുന്നതായി അയാള്‍ പറഞ്ഞിരുന്നു. ഇതു പരിശോധിക്കാനായി ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 


അതിനുമുമ്പുതന്നെ കാവ്യയില്‍നിന്ന് വിവരങ്ങള്‍ തേടുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. സുനി 'ലക്ഷ്യ'യില്‍ എത്തിയിരുന്നുവെന്ന് തെളിഞ്ഞാല്‍ അയാള്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് കൂടുതല്‍ സ്ഥാപിക്കാന്‍ പൊലീസിന് കഴിയും. രണ്ടുതവണ കാക്കനാട്ടെ ഷോപ്പില്‍ വന്നിരുന്നുവെന്നാണ് സുനി പറഞ്ഞിരുന്നത്. അങ്ങനെ വന്നാല്‍ കാവ്യയും അമ്മയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും. ദിലീപുമായി അടുപ്പമുള്ള കൂടുതല്‍പേരെ അടുത്ത ദിവസങ്ങളില്‍ ചോദ്യംചെയ്യുമെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. അടുത്തദിവസങ്ങളിലും ഇതുതുടരും. കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്. 

ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനി ചടുലനീക്കങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. നടി മഞ്ജുവാര്യരുടെ മൊഴി ആദ്യഘട്ടത്തില്‍ത്തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. മഞ്ജുവിന്റെ മൊഴിയിലെ വിശദാംശങ്ങളും കാവ്യയോടും പൊലീസ് ചോദിച്ചു. പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണു നടന്നതെന്നാണ് വിവരം. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്റെയും ഫോണിന്റെയും വിവരങ്ങളും കാവ്യയില്‍നിന്ന് ചോദിച്ചറിഞ്ഞു. നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരസ്ഥാപനമായ 'ലക്ഷ്യ'യില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ, 'കാക്കനാട്ടെ ഷോപ്പി'നെക്കുറിച്ചുള്ള പരാമര്‍ശമാണ് കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്. നേരത്തേയും കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് മൂന്ന് മണിക്കൂറായിരുന്നു ചോദ്യം ചെയ്യല്‍. അതിന് ശേഷം കാവ്യയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ താനുള്ളിടത്ത് എത്തി ചോദ്യം ചെയ്യണമെന്നായിരുന്നു മറുപടി. ഇത് പാലിച്ചായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍. ആറ് മണിക്കൂര്‍ നടിയെ ചോദ്യം ചെയ്തുവെന്ന വിവരം മാധ്യമങ്ങള്‍ പോലും അറിഞ്ഞത് വളരെ വൈകിയാണ്. രാവിലെ 11 മണിക്ക് ദിലീപിന്റെ ആലുവയിലുള്ള തറവാട് വീട്ടില്‍ പൊലീസ് എത്തിയത് പ്രത്യേക ചോദ്യാവലി തയ്യാറാക്കിയായിരുന്നു. 

എന്നാല്‍, കാവ്യയെ ചോദ്യം ചെയ്യുന്ന വിവരം മാധ്യമങ്ങള്‍ ആരുമറിയാതിരിക്കാന്‍ അന്വേഷണ സംഘം പ്രത്യേകം ശ്രദ്ധിച്ചു. കേസുമായി ബന്ധപ്പെട്ട് ദിലീപും മറ്റ് പ്രതികളും നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് പൊലീസ് കാവ്യയെ ചോദ്യം ചെയ്തത്. മൊഴിയെടുത്തതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബില്‍ യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തി. 

നടിയെ ആക്രമിക്കാന്‍ കാരണം മഞ്ജുവാര്യരുമായുള്ള കുടുംബബന്ധത്തിലുണ്ടായ തകര്‍ച്ചയും നടി അതിന് കാരണക്കാരിയായെന്നുള്ള വൈരാഗ്യത്തിലുമാണെന്നാണ് പൊലീസിന്റെ നിഗമനം. നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കാവ്യയെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്തത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് മഞ്ജുവാര്യരുടെ മൊഴി എ.ഡി.ജി.പി ബി. സന്ധ്യ രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്.

അതിനാലാണ് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ അറിയിച്ചത്. 2012 മുതല്‍ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്ന് മനസിലായി. പിന്നീട് ദിലീപുമായുള്ള കുടുംബബന്ധം തകര്‍ന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാകരുതേയെന്ന് പ്രതീക്ഷിക്കുന്നതായും മൊഴിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (3 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (4 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (5 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (5 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (6 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (7 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (7 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (7 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (7 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (8 hours ago)

Malayali Vartha Recommends