Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഭര്‍ത്താവിലുള്ള വിശ്വാസത്തില്‍ അറവുശാലയിൽ പൊലിഞ്ഞത് സ്വന്തം ജീവന്‍

26 JULY 2017 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

എത്ര പിണക്കങ്ങളുണ്ടെങ്കിലും സ്വന്തം ഭര്‍ത്തവ് വന്നുവിളിച്ചാല്‍ ഏത് പാതിരാത്രിയിലും ഇറങ്ങിച്ചെല്ലണമെന്ന സാമൂഹ്യബോധം നയിച്ചത് ഒരു യുവതിയുടെ ദാരുണമായ അന്ത്യത്തിലേക്ക്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി അഞ്ചപ്പുരയിലെ അറവുശാലയില്‍ വെച്ച് ഭര്‍ത്താവിന്റെ കൈകളാല്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട റഹീനയെ രാത്രിയില്‍ രണ്ടര മണിക്ക് വിളിച്ചിറക്കിക്കൊണ്ടുപോകുമ്പോള്‍ സ്വന്തം മാതാവ് പലതവണ പോകേണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയിട്ടും ഭര്‍ത്താവിലുള്ള വിശ്വാസവും സ്‌നേഹവും തന്നെയായിരുന്നു അവളെ മരണത്തിലേക്ക് ഇറങ്ങിപോവാന്‍ പ്രേരിപ്പിച്ചത്.

2003ല്‍ തന്റെ 16--ാം വയസ്സിലാണ് കോഴിക്കോട് നരിക്കുനിയിലെ കുട്ടാമ്പൊയ്യില്‍ ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ നിന്ന് അത്യാവശ്യം കാശുള്ള കന്നുകച്ചവടം ചെയ്യുന്ന നജ്മുദ്ധീനെ നിക്കാഹ് ചെയ് റഹീന പരപ്പനങ്ങാടിയിലെത്തുന്നത്. ഇവരുടെ ദാമ്പത്യത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ സന്തോഷത്തോടെ ജീവിച്ചെങ്കിലും പിന്നീട് തൊട്ടതെല്ലാം സംശയവും കുറ്റവുമായി മാറുകയായിരുന്നു. റഹീന അടുത്ത വീടുകളില്‍ പോകുന്നതോ, മറ്റുളളവരോട് സംസാരിക്കുന്നതോ, സ്വന്തം നാട്ടിലേക്ക് പോകുന്നതോ ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നു. ഇതെല്ലാം സംശയത്തിന്റെ കണ്ണിലൂടെയാണ് ഇയാള്‍ നോക്കിക്കണ്ടത്.

ഏഴുവര്‍ഷം മുമ്പ് സ്വന്തം പിതാവ് മരിച്ചപ്പോള്‍ നാട്ടിലേക്ക് പോകേണ്ട എന്ന വാക്ക് ധിക്കരിച്ച് റഹീന പോയതോടെ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയും കൂടുംബ കോടതിയിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നു. മൂന്ന് വര്‍ഷത്തോളം റഹീന നാട്ടില്‍ താമസിക്കുകയും ഈ സമയത്ത് നജ്മുദ്ധീന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കോടതിയില്‍ വെച്ച് ഇരുകൂട്ടരും രമ്യതയിലാവുകയും പരപ്പനങ്ങാടിയിലേക്ക് തിരികെ വരികയുമായിരുന്നു.

പിന്നീട് ഇവര്‍ താമസിച്ചിരുന്നു വീട്ടിലേക്ക് രണ്ടാം ഭാര്യയെകൂടി ഭര്‍ത്താവ് കൊണ്ടുവന്നു. അവിടെ രണ്ട് ഭാര്യമാരും ഒരുമിച്ച് താമസിപ്പിച്ചതോടെ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും നിരന്തരം സംശയങ്ങളാവുകയും അടിപിടിയിലേക്ക് നീളുകയുമായിരുന്നു. ഇതെ തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷം മുമ്പ് റഹീനയെയും രണ്ട് മക്കളെയും ഇപ്പോള്‍ താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍ റോഡിലുള്ള വാടക വീട്ടിലേക്ക് മാറ്റി. ഇവിടെ എത്തിയിട്ടും ഈ അവസ്ഥയ്ക്ക് മാറ്റം വന്നില്ല. അടുത്തകാലത്ത് റഹീന ഒരു സിം ഉപയോഗിക്കുന്നുണ്ടെന്നും അത് ആരോ വാങ്ങിക്കൊടുത്തതാണെന്നും അതിലൂടെ ആരെയോ വിളിക്കുന്നുണ്ടെന്നും, അതുവഴി തന്റെ രണ്ടാം ഭാര്യയുടെ വീട്ടില്‍ നടക്കുന്ന വിവരങ്ങള്‍ അറിയുന്നുണ്ടെന്നും പറഞ്ഞ് നജ്മുദ്ധീനുമായി നിരന്തരം വഴക്കായിരുന്നു.

ഇതിന്റെ പേരില്‍ അടിയും വക്കാണവുമായതോടെ റഹീന കഴിഞ്ഞയാഴ്ച തന്റെ ഉമ്മയെ വിളിച്ച് തന്നെയും മക്കളെയും ഇവിടെ നിന്ന് കൊണ്ടുപോകണമെന്നും തനിക്ക് ഇവിടെ താമസിക്കാന്‍ പറ്റാത്ത രീതിയില്‍ തന്നെയും മക്കളെയും ഉപദ്രവിക്കുകയാണെന്നും പറഞ്ഞു. കൂടാതെ ഭര്‍ത്താവിന് സംശയമാണെന്നും ഒറ്റയ്ക്ക് മടങ്ങിവന്നാല്‍ താന്‍ ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോയതാണെന്ന് പറയുമെന്നും പറഞ്ഞു. ഇതെ തുടര്‍ന്ന് വീട്ടിലെത്തിയ ഉമ്മയുടെ സാന്നിദ്ധ്യത്തില്‍ റഹീന കൊലചെയ്യപ്പെട്ട തലേ ദിവസവും വാക്കേറ്റമുണ്ടായി. ആരോ വിളിക്കുന്ന സിം തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടായിരുന്ന തര്‍ക്കം.

എന്നാല്‍ അങ്ങിനെയൊരു സിം ഇല്ലെന്നും ഇങ്ങനെ തന്നെ സംശയിക്കുന്ന ഭര്‍ത്താവിനൊപ്പം ജീവിക്കേണ്ടെന്നും റഹീമ തീര്‍ത്തു പറഞ്ഞു. നാളെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്നും ഉറപ്പിച്ചുപറഞ്ഞു. റഹീനയെ നാട്ടില്‍പോയി ഒറ്റയ്ക്ക് താമസിക്കാന്‍ വിടാന്‍ നജ്മുദ്ധീന്‍ ഒരുക്കമല്ലായിരുന്നു. ഇതാണ് സ്വന്തം ഭാര്യയെ കൊലചെയ്യാനുള്ള ചേതോവികാരത്തിന്റെ പിറകിലെന്നാണ് പോലീസിനോട് നജ്മുദ്ദീൻ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (3 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (4 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (5 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (5 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (6 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (6 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (7 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (7 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (7 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (8 hours ago)

Malayali Vartha Recommends