ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെ പദപ്രയോഗത്തിലും കരുതല്‍ വേണമെന്ന് എം.എ ബേബി

പദപ്രയോഗത്തിലും നേതാക്കള്‍ക്ക് കരുതല്‍ വേണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെ ഇത് ബാധകമാണ്. ജനങ്ങളുടെ മുന്നില്‍ നേതാക്കള്‍ വിനയാന്വിതരാകണം.
എന്നാല്‍ പരനാറി പ്രയോഗം കൊല്ലത്ത് ബാധിച്ചിട്ടില്ലെന്നും ഉത്തരവാദിത്വത്തോടെ പെരുമാറുന്ന ചിലരെ ധാര്‍ഷ്ട്യമെന്ന് വക്രീകരിക്കുന്നവരുണ്ടെന്നും എം.എ ബേബി പറഞ്ഞു. ഇടതു പക്ഷത്തിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായി. അടുത്തിടെ വന്ന പാര്‍ട്ടികള്‍ പോലും നേട്ടമുണ്ടാക്കി. പാര്‍ട്ടി നേതാക്കള്‍ കൂടുതല്‍ വിനയാന്വിതരാകണം. ജനങ്ങളെ യജമാനന്‍മാരായി കാണണമെന്നും മനുഷ്യത്വപരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ജനബന്ധം വിഛേദിക്കപ്പെട്ടെന്ന ആരോപണം ഗൗരവതരമാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ തീരുമാനം ധാര്‍മികതയിലൂന്നിയാണെന്നും പ്രായോഗിക സമീപനം ഇക്കാര്യത്തില്‍ വേണമെന്ന് തോന്നുന്നില്ലെന്നും കുണ്ടറയിലെ തിരിച്ചടിയില്‍ രാജി സൂചനയിലുറച്ച് എംഎ ബേബി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രനെതിരെ 37000ലധികം വോട്ടുകള്‍ക്ക് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ എംഎ ബേബി പരാജയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























