തല്‍ക്കാലം ആശ്വസിക്കാം മെയ് 31 വരെ ലോഡ്‌ഷെഡിംഗ് ഒഴിവാക്കി

കേരളത്തില്‍ ഇന്നു മുതല്‍ മേയ് 31 വരെ ലോഡ്‌ഷെഡിംഗ് ഒഴിവാക്കി. കായംകുളം താപവൈദ്യുത നിലയത്തില്‍നിന്ന് 360 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ എടുത്താകും ഇതിനു ക്രമീകരണം ഏര്‍പ്പെടുത്തുക.
ഇന്നു വൈകിട്ടു നടക്കുന്ന, കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ പൊതുജനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ കാണാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് കായംകുളം വൈദ്യുതി ഉപയോഗിച്ച് നിയന്ത്രണം ഒഴിവാക്കുന്നത്. കായംകുളത്തുനിന്ന് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങി ജനങ്ങളിലെത്തിക്കാന്‍ ശരാശരി 13 രൂപ ചെലവു വരും. എന്നാല്‍ ഇതു വില്‍ക്കുമ്പോള്‍ ബോര്‍ഡിന് ലഭിക്കുന്നത് ശരാശരി 4.70 രൂപ മാത്രമാണ്. ഈ ബാധ്യത സഹിച്ചാണ് ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























