പെന്‍ഷന്‍ പ്രായം 58 ആക്കി വര്‍ധിപ്പിക്കും; ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാനുള്ള ഫയല്‍ സജീവമായി. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ തീരുമാനമായിട്ടായിരിക്കും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക. ആയിരക്കണക്കിന് ചെറുപ്പക്കാരുടെ മണ്ണിടുന്ന പദ്ധതി മുഖ്യമന്ത്രിയാണ് തയ്യാറാക്കിയത്. മന്ത്രിസഭായോഗം അനൗപചാരികമായി ചര്‍ച്ച നടത്തിയാണ് തീരുമാനം. സി.എന്‍. രാമചന്ദ്രന്‍നായര്‍ക്ക് വിടാന്‍ സമ്മതിച്ചത്. ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശക്കൊപ്പം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനവും വരും. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കും. വിമര്‍ശനമുണ്ടായാല്‍ ജുഡീഷ്യല്‍ കമ്മീഷന്റെ തീരുമാനം അംഗീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്‌തതെന്ന് പറയും. എന്നാല്‍ എന്നു മുതല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുമെന്ന് ഇപ്പോള്‍ ഉറപ്പില്ല. അത് രാമചന്ദ്രന്‍നായര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമായിരിക്കും.
സര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വമാണ് തീരുമാനം കൈക്കൊണ്ടത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് ദിനപത്രങ്ങളില്‍ വന്നതിനാല്‍ മാറ്റിവച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തെ രക്ഷിക്കണമെങ്കില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് മാത്രമാണ് പോംവഴി. എന്നാല്‍ മുന്‍ജന സംഘടനകളില്‍ നിന്നും വലിയ പ്രതിഷേധമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന പെന്‍ഷന്‍പ്രായ വര്‍ദ്ധനവ് ഏകീകരിച്ചപ്പോള്‍ പോലും പ്രതിഷേധം അണപൊട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ് വേണ്ടന്ന് വച്ചത്.
ജസ്റ്റിസ് രാമചന്ദ്രന്‍നായരുമായി മുഖ്യമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനോട് അദ്ദേഹം വ്യക്തിപരമായി യോജിക്കുന്നില്ല. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 'ഉഴപ്പ്' കണ്ടുപിടിച്ചവാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാലും ഇല്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ കെടുകാര്യസ്ഥത തുടരുമെന്ന് നിരവധി തവണ രാമചന്ദ്രന്‍നായര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ശമ്പളവര്‍ദ്ധനവിന്റെ ആവശ്യം പോലും പരിഗണിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാതിരിക്കാന്‍ ജഡ്‌ജിക്ക് കഴിയുകയില്ല. അതിനാല്‍ സര്‍ക്കാര്‍ നീക്കം തന്റേതാണെന്ന മട്ടില്‍ അദ്ദേഹം അവതരിപ്പിക്കു. യു.ഡി.എഫ്. സര്‍ക്കാരിന് ഇനി രണ്ടുവര്‍ഷം കൂടിയാണ് അവശേഷിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷമായിരിക്കും ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. 2015 ല്‍ ഒരു പക്ഷേ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തേക്കും. ശമ്പളകമ്മീഷന്റെ കാലാവധി ഒരുവര്‍ഷത്തേക്ക് കെട്ടി നീട്ടി നല്‍കിയത് അടുത്തിടെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























