ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവ കാലം ചെയ്തു

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മുന്‍ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവ കാലം ചെയ്തു. വൈകിട്ട് 7.30ന് പരുമലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം സ്ഥാന ത്യാഗം ചെയ്ത വലിയ ബാവ ദേവലോകം അരമനയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ആരോഗ്യ സ്ഥിതി വഷളായതോടെ പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ബാവയുടെ നിലയില്‍ പുരോഗതി ഉണ്ടായില്ല. ഇന്നലെ വൈകിട്ട് ഏഴരയോടെ കാലംചെയ്യുകയായിരുന്നു.
1921 ഒക്‌ടോബര്‍ 29ന് മാവേലിക്കരയില്‍ ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും മകനായി ജനിച്ച ബാവയുടെ യഥാര്‍ത്ഥ നാമം സി.റ്റി തോമസ് എന്നായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം മാര്‍ത്തോമ സഭയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1947-ല്‍ കോറിയോ പട്ടം നേടി. 1947ല്‍ ശെമ്മശ പട്ടവും 1950ല്‍ വൈദിക പട്ടവും ഏറ്റു. 1966ല്‍ മെത്രാന്‍ പട്ടത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. 2005 ഒക്‌ടോബര്‍ 31ന് സഭാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത വലിയ ബാവ 2010 ഒക്‌ടോബര്‍ 31ന് പ്രായാധിക്യം മൂലം സ്ഥാന ത്യാഗം ചെയ്തു ശേഷം ദേവലോകം അരമനയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























