കണ്ണൂർ മോഡലിലേക്കു തിരുവനന്തപുരവും; പോർവിളികൾക്ക് മുന്നിൽ പകച്ചു സർക്കാർ

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തിരുവനന്തപുരം വീണ്ടും അശാന്തമാകുന്നു. ശ്രീകാര്യം കല്ലമ്പള്ളി വിനായകനഗറില്‍ ആര്‍.എസ്.എസ്. ശാഖാ കാര്യവാഹകിനെ ബൈക്കിലും ഓട്ടോയിലുമെത്തിയ പതിനഞ്ചംഗ സംഘം വെട്ടിക്കൊന്നു. കല്ലമ്പള്ളി വിനായകനഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷി(34)ന്റെ കൊലപാതകം തലസ്ഥാന വാസികളെ ഭീതിയിലാക്കി.. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം.സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് ഇന്ന് നടത്തുന്ന ഹര്‍ത്താല്‍ അക്രമാസക്തമാകാനിടയുണ്ട്.
രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് സംസ്ഥാന ഹർത്താൽ. പാൽ, പത്രം, മെഡിക്കൽ സ്റ്റോർ, ആശുപത്രികൾ, വിവാഹം, മത-സാമുദായിക പരിപാടികൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സർക്കാർ പിന്തുണയോടെയുള്ള അക്രമമാണ് നടക്കുന്നത്. കാര്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. സമാധാന യോഗം പോലും സർക്കാർ വിളിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി തലസ്ഥാനത്തെ നഗരപ്രദേശത്ത് ബിജെപി–സിപിഎം സംഘർഷം രൂക്ഷമായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം. കൂടുതൽ പൊലീസിനെ സ്ഥലത്തേക്ക് എത്തിച്ചു.
വിനായക നഗറിലെ ഗൗരി സ്‌റ്റോറില്‍ പാല്‍ വാങ്ങവേയാണ് കടയുടെ മുന്നിലിട്ട് സംഘം വെട്ടിവീഴ്‌ത്തിയത്. ആക്രമിച്ച് സ്‌ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമിസംഘം യുവാവിന്റെ വലതു കൈ വെട്ടിമാറ്റി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു.
ഇരുകാലുകളിലും ശരീരത്തിലും പതിനഞ്ചോളം വെട്ടേറ്റ് രക്‌തം വാര്‍ന്ന നിലയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
സി.പി.എം-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി. നേതാക്കള്‍ അറിയിച്ചു. ആക്രമണകാരണം അറിവായിട്ടില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്‌ഥലത്ത് കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്‌റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍സംഘം ക്യാമ്പ് ചെയ്യുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയിട്ടുണ്ട്.തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച രാത്രി സിപിഎം, ബിജെപി പ്രവർത്തകർ പരസ്പരം എതിർ കേന്ദ്രങ്ങളിൽ അക്രമ തേർവാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാനസമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. സംഭവങ്ങൾക്ക് അയവ് വന്നുവെന്ന് കരുതിയതിനു പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചത്.
https://www.facebook.com/Malayalivartha























