Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കെ ബാബു പറഞ്ഞത്‌ കള്ളക്കണക്ക്‌; മദ്യവില്‌പന ഉയര്‍ന്നില്ല, ലക്‌ഷ്യം സുധീരന്‍

27 MAY 2014 02:58 AM IST
മലയാളി വാര്‍ത്ത.

കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരനും എക്‌സൈസ്‌ മന്ത്രി കെ ബാബുവും നേര്‍ക്കുനേര്‍. ഉടന്‍ നടക്കുന്ന പുന:സംഘടനയില്‍ ബാബുവിനെ മന്ത്രിസ്ഥാനത്ത്‌ നിന്നും നീക്കണമെന്ന്‌ വി എം സുധീരന്‍ ആവശ്യപ്പെടും. ആരോപണ വിധേയരായ മന്ത്രിമാരെ നീക്കണമെന്ന സുധീരന്റെ ആവശ്യത്തോട്‌ ഉമ്മന്‍ചാണ്ടിക്ക്‌ അനുകൂലമായി പ്രതികരിക്കാതിരിക്കാനാകില്ല.
നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്ത്‌ ക്രിമിനല്‍ കുറ്റങ്ങള്‍ കുറഞ്ഞെന്ന സുധീരന്റെ അവകാശവാദത്തെ മന്ത്രി ബാബു കഴിഞ്ഞദിവസം പരസ്യമായി എതിര്‍ത്തിരുന്നു. 418 ബാറുകള്‍ പൂട്ടിയതോടെ 6 ലക്ഷം ലിറ്ററ്‌ മദ്യം കൂടുതല്‍ ചെലവായെന്ന അവകാശവാദവുമായി മന്ത്രി രംഗത്തെത്തി. എന്നാല്‍ സുധീരനെ വെല്ലുവിളിക്കുന്നതിനായി ബാബു അവതരിപ്പിച്ചത്‌ കള്ളക്കണക്കാണെന്ന്‌ അറിയുന്നു. 2013 മെയ്‌ 15 വരെയുള്ള മദ്യവില്‍പനയെ അപേക്ഷിച്ച്‌ 2014 മെയ്‌ 15 വരെ സംസ്ഥാനത്ത്‌ 6 ലക്ഷം ലിറ്റര്‍ വിദേശമദ്യം കൂടുതല്‍ ചെലവായെന്നാണ്‌ ബാബുവിന്റെ അവകാശവാദം. എന്നാല്‍ 418 ബാറുകള്‍ പൂട്ടിയത്‌ മാര്‍ച്ച്‌ അവസാനമാണ്‌. ഇതിനു ശേഷമുള്ള കണക്കല്ല ബാബു അവതരിപ്പിച്ചത്‌. 418 ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്ത്‌ മദ്യവില്‍പനയില്‍ കുത്തനെ ഇടിവുണ്ടായിട്ടുണ്ട്‌.
ബാറുകള്‍ അടച്ചു പൂട്ടിയ സംഭവത്തില്‍ മന്ത്രി ബാബു ഉത്‌കണ്‌ഠാകുലനാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ബാബുവിനും പൂട്ടിയ ബാറുകള്‍ തുറക്കാനാണ്‌ ആഗ്രഹം. ഇരുവര്‍ക്കും ബാറുടമകളുമായി അടുത്ത ബന്ധമുണ്ട്‌. ഇതു കൂടാതെ ഈഴവ സമുദായത്തിലുള്ള പ്രമുഖരുടേതാണ്‌ പൂട്ടിയ അധികം ബാറുകളും. വെള്ളാപ്പള്ളി നടേശന്‍ ബാര്‍ തുറക്കണമെന്ന്‌ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നു. വെള്ളാപ്പള്ളിയുടെ അടുത്ത ബന്ധുക്കളുടെ ബാറും പൂട്ടിയിട്ടുണ്ട്‌.
ബാറുകള്‍ അടച്ചിട്ട ഏപ്രിലില്‍ 1101 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഇതില്‍ 96 എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണെന്നും ബാബു ഉന്നയിക്കുന്നു. എക്‌സൈസ്‌ കേസുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്‌. സുധീരന്റെ വാദം പൊളിക്കുകയാണ്‌ ലക്ഷ്യം. സംസ്ഥാനത്ത്‌ വ്യാജമദ്യം ഒഴുകുകയാണെന്നും ബാബു പറയുന്നു. ഇത്‌ നേരിടാന്‍ എക്‌സൈസ്‌ സേന പര്യപ്‌തമല്ലെന്നും ബാബു പറയുന്നു. തന്റെ മന്ത്രിസ്ഥാനം തെറിച്ചാലും സുധീരനെ ഒതുക്കണമെന്നാണ്‌ ബാബുവിന്റെ ലക്ഷ്യം. വെള്ളാപ്പള്ളി നടേശന്റെ ആശിര്‍വാദത്തോടെയാണ്‌ ബാബുവിന്റെ എളിയ പ്രവര്‍ത്തനങ്ങള്‍.
അധികാരത്തിലേറിയ സമയത്ത്‌ മദ്യത്തിനെതിരെ പ്രചാരണം സംഘടിപ്പിച്ച്‌ ബാബു ശ്രദ്ധേയനായിരുന്നു. മദ്യവില്‌പന ഘട്ടം ഘട്ടമായി കുറയ്‌ക്കണമെന്ന്‌ പറഞ്ഞ്‌ രംഗത്തെത്തിയ ബാബു ഇപ്പോള്‍ കീഴ്‌മേല്‍ മിറഞ്ഞിരിക്കുന്നു. സുധീരന്റെ നിലപാടുകളനുസരിച്ച്‌ ബാബുവിന്റെ നിലപാടും മാറുമെന്ന്‌ ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends