ശിവകുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ്

മന്ത്രി വി.എസ് ശിവകുമാര്‍ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞതിനെ തുടര്‍ന്നാണ് രാജി ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ശിവകുമാറിന്റേത് ഉള്‍പ്പെടെ തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ ശശി തരൂരിന് വോട്ട് വളരെ കുറഞ്ഞിരുന്നു. ഈ വോട്ടുകള്‍ ശിവകുമാര്‍ മറിച്ച് കൊടുത്തതാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. കെ.പി.സി.സി ഓഫീസ്, ഡി.സി.സി ഓഫീസ് തുടങ്ങിയ ഇടങ്ങളിലാണ് യൂത്ത് കോണ്‍ഗ്രസ് ഐയുടെ പേരില്‍ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരം മണ്ഡലത്തിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി മുന്നിലെത്തിയത്. നേമം ഒഴികെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണുള്ളത്. ശിവകുമാര്‍, കെ.മുരളീധരന്‍, എം.എ വാഹിദ് എന്നിവരാണ്. എന്നാല്‍ ശിവകുമാറിനെ മാത്രം ലക്ഷ്യം വെച്ച് പോസ്‌റ്റര്‍ ഇറക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. തിരുവനന്തപുരം സെന്‍ട്രലിലെ വോട്ട് ബി.ജെ.പിക്ക് മറിച്ച് കൊടുത്ത ശിവകുമാര്‍ രാജിവയ്‌ക്കണമെന്നാണ് പോസ്‌റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനസംഘടന ഉണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ശിവകുമാറിനെതിരെ പോസ്റ്റര്‍ പതിച്ചചെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ഐ ഗ്രൂപ്പിന് ഒരു മന്ത്രി കൂടുതലാണ്. അത് ലക്ഷ്യം വെച്ചാണ് പോസ്‌റ്റര്‍ പതിച്ചതെന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























