സരിത അബ്‌ദുള്ളക്കുട്ടിയെ വെറുതെ വിടും; ഹൃദ്രോഗം നാടകം, ഇടനില ഗണേശന്‍

നിയമസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ എ പി അബ്‌ദുള്ളക്കുട്ടിക്കെതിരെ സോളാര്‍ നായിക സരിതാ നായര്‍ മൊഴി കൊടുക്കാനിടയില്ല. അബ്‌ദുള്ളക്കുട്ടിക്ക് വേണ്ടി സരിതയുമായി സംസാരിക്കാന്‍ നിയുക്തനായ ഗണേശ്‌കുമാര്‍ സരിതയുമായി ഒത്തു തീര്‍പ്പുണ്ടാക്കി. ഇതിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ നേതാവിനു വേണ്ടി സരിത അബ്‌ദുള്ളക്കുട്ടിയുടെ പേര് വലിച്ചിഴച്ചതാണെന്നും ആരോപണമുണ്ട്. ഒടുവില്‍ പത്മവ്യൂഹത്തില്‍ ഒറ്റയ്‌ക്കായ അബ്‌ദുള്ളക്കുട്ടിയെ ഗണേശന്‍ സ്വമേധയാ സഹായിക്കുകയായിരുന്നു. അബ്‌ദുള്ളക്കുട്ടിക്കെതിരെ ചരടു വലിച്ച കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. അബ്‌ദുള്ളക്കുട്ടിയെ ഒഴിവാക്കി നേതാവിന് കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. ഇതിനായുള്ള ചരടു വലികള്‍ കേരളത്തില്‍ തകൃതിയില്‍ നടക്കുകയാണ്. ഇതിനിടയില്‍ ഇതേ ആവശ്യവുമായി മന്ത്രി രമേശ് ചെന്നിത്തല അബ്‌ദുള്ളക്കുട്ടിയെ കണ്ടിരുന്നു.
എന്നാല്‍ സരിത മൊഴി നല്‍കാതാവുന്നതോടെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കളുടെ പദ്ധതി പാളും. പിന്നീട് എന്തു ചെയ്യുമെന്ന ചിന്തയും കോണ്‍ഗ്രസ് ബുദ്ധി ജീവികള്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരില്‍ നിന്നും ചതി പറ്റിയ ഗണേശന്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള മൂഡിലാണ്.
ഇതിനിടയില്‍ തനിക്ക് ഹൃദ്രോഗ ബാധയാണെന്ന് പറഞ്ഞ് സരിത നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്. വല്ലാത്ത നെഞ്ചുവേദന അനുഭവിക്കുകയാണെന്ന് പറഞ്ഞാണ് സരിത നിംസിലെത്തിയത്. എന്നാല്‍ പറയത്തക്ക കുഴപ്പങ്ങളൊന്നും കണ്ടത്തിയിട്ടില്ല. ഒരാഴ്‌ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒരാഴ്‌ച സമയമാണ് സരിത കോടതിയില്‍ ചോദിച്ചിരിക്കുന്നത്.
കോടതിയില്‍ ഹാജരായാല്‍ തന്നെ അബ്‌ദുള്ളക്കുട്ടി ഒന്നും ചെയ്‌തിട്ടില്ലെന്ന് സരിത പറയുമെന്നാണ് അവരുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. അബ്‌ദുള്ളക്കുട്ടിയേയും സരിതയേയും ചേര്‍ത്തു വന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്‌ടിയാണെന്നും സരിത പറയും. അബ്‌ദുള്ളക്കുട്ടിയുടെ രാഷ്‌ടീയ ഭാവി തകര്‍ക്കാനാണ് അദ്ദേഹത്തെ ആരോപണത്തിലേക്ക് വലിച്ചിഴച്ചതെന്നും സരിത പറയാനിടയുണ്ട്. അബ്‌ദുള്ളക്കുട്ടിക്കെതിരെ താനൊന്നും പറയില്ലെന്ന് സരിത വാക്കു കൊടുത്തിട്ടുണ്ടെന്നും അറിയുന്നു. എന്നാല്‍ സരിതയുടെ കത്ത് പിള്ള പുറത്താക്കിയാല്‍ അക്കാര്യം സരിത നിഷേധിക്കില്ല. ഇതില്‍ പ്രമുഖരായ പലരുടേയും പേരുകളുണ്ട്. അബ്‌ദുള്ളക്കുട്ടി തന്നെ വിളിച്ചത് മണ്‌ഡലത്തിലെ സോളാര്‍ പാനല്‍ ചര്‍ച്ചക്കു വേണ്ടിയാണെന്നും സരിത കോടതിയെ അറിയിക്കാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























