രാഹുല്‍ ഗാന്ധിയുടെ ഭ്രാന്തന്‍ നയങ്ങളും ജോക്കര്‍ കളിയും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചെന്ന് ടി. എച്ച് മുസ്‌തഫ

രാഹുല്‍ഗാന്ധിയുടെ ഭ്രാന്തന്‍ നയങ്ങളും പരിപാടികളും ജോക്കര്‍ കളിയും വന്‍ പരാജയത്തിന് കാരണമായതായി മുന്‍ മന്ത്രി ടി.എച്ച്. മുസ്‌തഫ. ഇത്തരത്തിലൊരാള്‍ പ്രധാന മന്ത്രിയാകാന്‍ പോകുന്നുവെന്ന് ജനങ്ങള്‍ക്കു തോന്നിയതോടെയാണ് കോണ്‍ഗ്രസിനെതിരേ കൂട്ടത്തോടെ വോട്ട് ചെയ്‌തത്. പ്രധാനമന്ത്രി സ്‌ഥാനം കുട്ടിക്കളിയല്ലെന്നും മുസ്‌തഫ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്‌ഥാനം ഒഴിയണമെന്ന് മുസ്‌തഫ പറഞ്ഞു. സ്വയം ഒഴിയാന്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ ഒഴിവാക്കണമെന്നും മുസ്‌തഫ പറഞ്ഞു.
പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്നും മുസ്‌തഫ ആവശ്യപ്പെട്ടു. ദയനീയ തോല്‍വിക്ക് കാരണക്കാരനായ രാഹുല്‍ഗാന്ധിക്കെതിരേ എ.കെ. ആന്റണി മൗനം പാലിക്കുന്നതു ശരിയല്ല. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്‌തുതിപാഠകരായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























