മമ്മൂട്ടി അഭിനയിക്കേണ്ട സിനിമയില്‍ ദുല്‍ഖര്‍ അഭിനയിച്ചാല്‍ ഉണ്ടാകുന്ന സ്ഥിതി... കെ.പി.സി.സി. യോഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെച്ചൊല്ലി കെ.പി.സി.സി. നിര്‍വ്വാഹകസമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശം. കണ്ണൂരിലെ സ്ഥാനാര്‍ഥിയുമായിരുന്ന കെ.സുധാകരന്‍ , കാസര്‍ക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന ടി.സിദ്ദിഖ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബു എന്നിവരാണ് നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ പേരെടുത്തു പറയാതെ വിമര്‍ശിച്ചു.
മമ്മൂട്ടി അഭിനയിക്കേണ്ട സിനിമയില്‍ ദുല്‍ഖര്‍ അഭിനയിച്ചാല്‍ ഉണ്ടാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നായിരുന്നു രാഹുല്‍ഗാന്ധിയെ പേരെടുത്തു പറയാതെയുള്ള കെ.സി.അബുവിന്റെ വിമര്‍ശം. ഇത് പാര്‍ട്ടിക്ക് നല്ലതല്ലെന്നും അബു പറഞ്ഞു.
രാജാവ് നഗ്‌നനാണെന്നു പറയാനുള്ള ആര്‍ജവം കാണിക്കണം. തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടു തന്നെയാണ്. യുവത്വം രൂപത്തില്‍ മാത്രം പോര, നടപടികളിലും വേണമെന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കെ. സുധാകരന്റെ പരോക്ഷവിമര്‍ശനം നടത്തി.
ഈ രീതി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടുന്ന സ്ഥിതി വരുമെന്ന് ടി.സിദ്ദിഖ് പറഞ്ഞു. നേതാക്കള്‍ വരുത്തുന്ന വീഴ്ചയുടെ ഭാരം സാധാരണ പ്രവര്‍ത്തകര്‍ പേറേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സിദ്ദിഖ് യോഗത്തില്‍ പറഞ്ഞു.
പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ട് ചോര്‍ച്ച സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും പറഞ്ഞു.
അതെസമയം രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ടിഎച്ച് മുസ്തഫയെ സസ്‌പെന്റ് ചെയ്യാന്‍ കെപിസിസി നിര്‍വ്വാഹക സമിതി തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























