ഭ്രാന്തന്‍ പട്ടി വിശേഷണത്തിന് മറുപടിയുമായി പി സി ജോര്‍ജ്; ആന്റോ ആന്റണി പുറത്തു പുണ്ണുള്ള കൊടിച്ചിപ്പട്ടി

പത്തനംതിട്ട എം പിആന്റോ ആന്റണിക്കെതിരെ രൂക്ഷമായ മറപടിയുമായി ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. ആന്റോ പുറത്ത് പുണ്ണുള്ള കൊടിച്ചിപ്പട്ടിയെന്ന് ബ്ലോഗില്‍ പി സി ജോര്‍ജ്ജ്. കഥാരൂപത്തില്‍ എഴുതിയ കുറിപ്പിലാണ് വിമര്‍ശനം. പി സി ജോര്‍ജ്ജ് വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന്‍ പട്ടിയെ പോലെയാണെന്ന് ഇന്നലെ നടന്ന കെപിസിസി യോഗത്തില്‍ ആന്റോ ആന്റണി പറഞ്ഞിരുന്നു. ആന്റോ രാഷ്ട്രീയത്തിലെത്തിയത് ഒന്നിനും കൊള്ളാത്തവനെന്ന പേര് മാറ്റാനാണ്. ദാരിദ്ര്യത്തിന്റെ പഴയ കാലം ഓര്‍ത്താല്‍ ഛര്‍ദ്ദിക്കാന്‍ വരും. അത് മറന്ന് ഡോളറുകളുടെ കുബേരക്കൂട്ടിലിരുന്ന് ഇപ്പോള്‍ അഭിമാനിക്കുന്നു.
ഡോബര്‍മാന്‍, അല്‍സേഷ്യന്‍ തുടങ്ങിയ ഇനങ്ങള്‍ക്കിടയില്‍ കൊടിച്ചി എന്ന ഓമനപ്പേരില്‍ ജനിച്ചവന്‍. മറ്റൊരു പണിക്കും കൊള്ളാത്തവന്‍ എന്ന ചീത്തപ്പേരു മാറ്റാനായി സഹജീവി സേവനത്തിന് വെളുത്ത വസ്‌ത്രം ധരിച്ചയാള്‍ എന്നിങ്ങിനെപോകുന്നു വാക്കുകള്‍.
ഇടനിലപ്രാപ്‌തി മാത്രമുള്ള, വടവാതൂരിലെ എച്ചില്‍ കൂനയില്‍ നിന്നുപോലും ഒരു എല്ലിന്‍ കഷ്‌ണം ആഗ്രഹിക്കാന്‍ കഴിയാത്തയാളുടെ സഹോദരങ്ങള്‍ കണ്ണടച്ചു തുറക്കും മുമ്പ് കോടീശ്വരന്മാരായെന്നും ഈരാറ്റുപേട്ടയിലും കഞ്ഞിക്കുഴിയിലുമെല്ലാം കൂറ്റന്‍ ബംഗ്ലാവുകള്‍ സ്വന്തമാക്കിയെന്നും ആറന്മുള വിമാനത്താവളത്തിന്റെ പേരിലും കോടികള്‍ സമ്പാദിച്ചുവെന്നുമൊക്കെയാണ് മറ്റ് ആരോപണങ്ങള്‍. ബ്ലോഗില്‍ പരാമര്‍ശിക്കുന്നയാളും സഹോദരങ്ങളും വ്യാജ വധഭീഷണിക്കാട്ടി പോലീസ് സംരക്ഷണം തേടിയെന്നും ബ്ലോഗില്‍ പരിഹസിക്കുന്നുണ്ട്. എല്‍കെജി. പിള്ളേര്‍ പോലും കല്ലെടുത്ത് എറിയാന്‍ അറയ്‌ക്കുന്നവനും വധഭീഷണി എന്നാണ് പരിഹാസം. കൊടിച്ചി മൂത്ത നവീന ആഢ്യന്‍ ക്രമസമാധാന പരിപാലകനെ നോക്കി മുരണ്ടുവെന്നും എന്തിനും ഏതിനും ഇടനില നിന്ന് വാലു കാലിനിടയില്‍ തിരുകി ഓരിയിട്ട് മോങ്ങാനുള്ള അസുലഭ വിരുത് ഏറ്റെന്നും പറഞ്ഞാണ് കൈയൊപ്പോടെ പ്രസിദ്ധീകരിച്ച ബ്ലോഗ് കുറിപ്പ് പി.സി. ജോര്‍ജ് അവസാനിപ്പിക്കുന്നത്.
തന്നെ കൊല്ലാന്‍ ജോര്‍ജ്ജ് ക്വട്ടേഷന്‍ സംഘത്തെ അയച്ചുവെന്നും ഇതിനായി 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയെന്നും ഇന്നലെ ആന്റോ ആരോപിച്ചിരുന്നു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി സി ജോര്‍ജ്ജിനെ നീക്കാന്‍ ധൈര്യമുണ്ടോയെന്നും യോഗത്തില്‍ ആന്റോ ആന്റണി ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha