Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

വരുന്നു നേരറിയാന് സി ബി ഐ; ഒന്നല്ല മൂന്ന്! മാറാട്, ജയക്യഷ്ണന്, ടി പി...

30 MAY 2014 01:29 AM IST
മലയാളി വാര്‍ത്ത.

മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌ തള്ളിവിട്ട്‌ ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ്‌ അന്വേഷിക്കാന്‍ സി ബി ഐ ഒരുങ്ങുന്നു. ഒപ്പം ജയകൃഷ്‌ണന്‍ മാസ്‌റ്റര്‍ വധക്കേസും മാറാട്‌ കൊലപാതകവും സി ബി ഐ അന്വേഷിക്കും. ബി ജെ പി കേരള ഘടകത്തിന്റെ ആവശ്യ പ്രകാരമാണ്‌ മൂന്നു കേസുകളും പുനരന്വേഷിക്കാന്‍ സി ബി ഐ ഒരുങ്ങുന്നത്‌. കേസുകളുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി ബി ഐയ്‌ക്ക്‌ കൈമാറും. യു പി എ സര്‍ക്കാരിന്റെ കാലത്ത്‌ മൂന്നും അന്വേഷിക്കേണ്ടതില്ലെന്ന്‌ സി ബി ഐ തീരുമാനിക്കുകയായിരുന്നു. കേരള സര്‍ക്കാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഡല്‍ഹിയില്‍ സി പി എമ്മുമായി കോണ്‍ഗ്രസ്‌ നടത്തിയിരുന്ന ഒത്തുകളിയാണ്‌ അന്വേഷണങ്ങള്‍ക്ക്‌ തടസമായി തീര്‍ന്നത്‌. സി പി എമ്മിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കോണ്‍ഗ്രസ്‌ തയ്യാറായിരുന്നില്ല.
ബി ജെ പി അധികാരത്തിലെത്തിയതോടെ സി ബി ഐയില്‍ സര്‍ക്കാരിനുള്ള പിടി വര്‍ദ്ധിച്ചു. സി ബി ഐ മേധാവി സര്‍ക്കാരിന്‌ കീഴിലാണെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ വാദം. അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിക്കണമെന്നുമുണ്ട്‌. സി ബി ഐ സ്വതന്ത്ര സ്ഥാപനമാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ കരുതുന്നില്ല. സി ബി ഐ കൂട്ടിലിട്ട തത്ത തന്നെയാണെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌.
ടി പി കേസിലുള്ള ഗൂഢാലോചന അന്വേഷിക്കുകയാണെങ്കില്‍ സി പി എം സംസ്ഥാന നേതാക്കള്‍ കുടുങ്ങും. കൃത്യം നടന്നയുടന്‍ സി പി എം സംസ്ഥാന നേതാവിന്‌ വന്ന ഫോണ്‍ തന്നെയാണ്‌ പ്രധാന തെളിവ്‌. മാറാട്‌ കേസില്‍ പുനരന്വേഷണം ഉണ്ടായാല്‍ അത്‌ മുസ്ലീം ലീഗിനെ പ്രതിസന്ധിയിലാക്കും. 2003 മെയ്‌ രണ്ടിന്‌ മാറാട്‌ കടപ്പുറത്ത്‌ 9 പേര്‍ മരിക്കാനിടയായ സംഭവം ഒരു പ്രമുഖ കക്ഷി ആസൂത്രണം ചെയ്‌തതെന്നാണ്‌ ബി ജെ പിയുടെ ആരോപണം. ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തിയ തോമസ്‌ പി ജോസഫ്‌ കമ്മീഷന്‍ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ടെങ്കിലും യാതൊന്നും സംഭവിച്ചില്ല. തോമസ്‌ പി ജോസഫ്‌ കമ്മീഷന്റെ കണ്ടെത്തല്‍ അന്വേഷിക്കണമെന്നാണ്‌ ബി ജെ പി സംസ്ഥാന കമ്മിറ്റി മുന്നോട്ടു വയ്‌ക്കുന്ന ആവശ്യം.
ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധക്കേസും സി പി എമ്മാണ്‌ ആസൂത്രണം ചെയ്‌തത്‌. പിടിയിലായത്‌ യഥാര്‍ത്ഥ പ്രതികളല്ല. സി പി എം പ്രതികളെ നല്‍കുകയായിരുന്നുവെന്നാണ്‌ ആരോപണം. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത്‌ ജയകൃഷ്‌ണന്‍ മാസ്റ്റര്‍ കൊലക്കസ്‌ അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അട്ടിമറിക്കപ്പെടുകയായിരുന്നു.
മൂന്നു കേസുകളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബി ജെ പി സംസ്ഥാന നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രേഖാമൂലം അപേക്ഷ നല്‍കുന്നതിന്‌ മുമ്പ്‌ തന്നെ ഡല്‍ഹിയിലുണ്ടായിരുന്ന ബി ജെ പി സംസ്‌ഥാന പ്രസിഡന്റ്‌ വി മുരളീധരന്‍ ഇത്‌ സംബന്ധിച്ച്‌ അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതായി അറിയുന്നു. സി ബി ഐ അന്വേഷണം സംബന്ധിച്ച്‌ ബി ജെ പി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം ടി രമേശാണ്‌ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends