ബിജെപി സര്‍ക്കാര്‍ ഇടപെടും: പൊള്ളുന്നത് ലീഗിന്... അനാഥാലയത്തിന്റെ പേരില്‍ ഫണ്ട് തട്ടിക്കാന്‍ കുട്ടികളെ കടത്തികൊണ്ടു വന്ന വമ്പന്മാര്‍ കുടുങ്ങും

അനാഥാലയത്തിന്റെ മറവില്‍ യാതൊരു രേഖയുമില്ലാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തി കൊണ്ടു വന്ന കേസില്‍ നിരവധി വമ്പന്‍മാര്‍ കുടുങ്ങുമെന്നാണ് അറിയുന്നത്. സംസ്ഥാന ബിജെപി നേതൃത്വവും ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിനോട് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രശ്‌നം ഒരു ദേശീയ പ്രശ്‌നമായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ആഭ്യന്തരമന്ത്രി മന്ത്രി രമേശ് ചെന്നിത്തല നേരത്തേ തന്നെ ഇത് അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്ലീം ലീഗും മറ്റ് മുസ്ലീം സംഘടനകളും രംഗത്തെത്തിയിരുന്നു. കുട്ടികളെ അനുമതിയില്ലാതെ കടത്തിയത് നിയമ ലംഘനം തന്നെയാണെന്ന് മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കിയതാണ്. എന്നാല്‍ ലീഗിന്റെ അനുയായികളുള്ള ന്യൂനപക്ഷകമ്മീഷന്‍ ഇത് മനഷ്യ കടത്തല്ലെന്നും വ്യാഖ്യാനിച്ചു.
ഇതിനിടെ ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കടത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. ആഭ്യന്തരമന്ത്രാലയം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് അര്‍ജുന്‍ മുണ്ട കത്ത് നല്‍കി. കുട്ടികളെ കടത്തിയ സംഭവത്തില്‍ ആഭ്യന്തര മന്താലയം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് കത്തില്‍ അര്‍ജുന്‍ മുണ്ട ആവശ്യപ്പെട്ടു. മനുഷക്കടത്തും കുട്ടികളെ കടത്തുന്നതും അന്വേഷിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്നും പിന്നോക്ക സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തുന്നത് തടയണമെന്നും അര്‍ജുന്‍ മുണ്ട കത്തില്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ ഝാര്‍ഖണ്ഡ് പോലീസ് അന്വേഷണം ആരംഭിച്ചു. ഝാര്‍ഖണ്ഡ് സിബിസിഐഡിയാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. 157 കുട്ടികളെയാണ് ഇതുവരെ കേരളത്തിലേക്ക് കടത്തിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇത് 250ഓളം ഉണ്ടെന്നാണ് സൂചന. ഇതില്‍ കൂടുതലും മുസ്ലീം പെണ്‍കുട്ടികളാണ്.
എന്തായാലും ഈ പ്രശ്‌നം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. അനാഥാലയത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ഫണ്ടും വിദേശ ഫണ്ടും കുമിഞ്ഞ് കൂട്ടാനായിട്ടാണ് കൂട്ടികളെ വന്‍ തോതില്‍ ഇറക്കുമതി ചെയ്യുന്നത്. കേരളത്തില്‍ തന്നെ നിരവധി പാവപ്പെട്ട കുട്ടികള്‍ ഉള്ളപ്പോഴാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്‍ പ്രലോഭനങ്ങള്‍ നല്‍കി ദരിദ്രരായ കുട്ടിളെ കൊണ്ടു വരുന്നത്.
സാമൂഹ്യ ക്ഷേമ വകുപ്പ് കാലങ്ങളിലായി കൈകാര്യം ചെയ്യുന്നതും മുസ്ലീംലീഗാണ്. അന്വേഷണം വന്നാല്‍ സാമൂഹ്യ ക്ഷേമ ഫണ്ടിന്റെ വിനിയോഗവും ചര്‍ച്ചയാകും. ഇതും ലീഗിന് തിരിച്ചടിയാകും. ബിജെപി സര്‍ക്കാര്‍ ഇടപെടുന്നതോടെ കുട്ടികളെ കടത്തിയതിന്റെ പേരില്‍ ലീഗിന്റെ തന്നെ വമ്പന്‍മാര്‍ കുടുങ്ങുമെന്ന ഭീതിയിലാണ് പലരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha