ഗണേഷ് കുമാര്‍ മന്ത്രിയാകും... സരിതയുടെ കത്ത് ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് കൈമാറി, കത്ത് പുറത്തായാല്‍ വെട്ടിലാകുന്നത് മറ്റു ചിലര്‍

സംസ്‌ഥാന മന്ത്രിസഭയുടെ പുന:സംഘടനയ്‌ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡ് പിന്തുണ. പാര്‍ട്ടി അധ്യക്ഷ സോണിയായുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രഖ്യാപനമുണ്ടാകും.
ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള ചര്‍ച്ചകളും സജീവമാണ്. സരിതയുടെ കത്ത് തന്നെയാണ് കാരണം. സരിതയുടെ രഹസ്യകത്ത്, സംസ്‌ഥാന ഇന്റലിജന്‍സിലെ ഒരു ഉന്നത ഉദ്യോഗസ്‌ഥന്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. കത്ത് പുറത്തുവന്നാല്‍ അത് സ്യഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മറ്റ് ചിലര്‍ക്കായിരിക്കുമെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ഗണേഷിനെ തിരിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത്. ഗണേഷിനെ തിരിച്ചെടുത്തില്ലെങ്കില്‍ കത്ത് പുറത്തുവിടുമെന്ന പിള്ളയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് ഗണേഷിനെ തിരിച്ചെടുക്കാനാണ് ശ്രമം.
വിവാഹതേര ബന്ധത്തിന്റെ പേരില്‍ ഭാര്യ യാമിനി തങ്കച്ചിയും ഗണേഷനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇവരുടെ വിവാഹമോചനത്തില്‍ എത്തുകയും തുടര്‍ന്ന് ഗണേശന്‍ വീണ്ടും വിവാഹം കഴിയ്‌ക്കുകയും ചെയ്‌തു.
മാത്രമല്ല പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ സരിത-സോളാര്‍ വിഷയത്തിനു മങ്ങലേറ്റതായി ഉമ്മന്‍ ചാണ്ടി വിശ്വസിക്കുന്നു.
ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ മന്ത്രിസഭാ പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ , മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























