എട്ടാം വട്ടം ഓള്‍ വന്നു... അതീവ രഹസ്യമായി മൊഴി നല്‍കി, രണ്ടാമത്തെ കുട്ടിയുടെ പിതാവായ രാഷ്‌ട്രീയക്കാരനെ പറ്റി മിണ്ടിയില്ല

എപി അബ്‌ദുള്ള കുട്ടി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സരിത എസ് നായര്‍ അവസാനം മൊഴി നല്‍കാനെത്തി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് സരിത മൊഴി നല്‍കിയത്. ഏഴു പ്രാവശ്യവും മൊഴിനല്‍കാതെ സരിത ഓരോരോ കാരണം പറഞ്ഞ് വിട്ടു നില്‍ക്കുകയായിരുന്നു.
ഉച്ചയ്‌ക്ക് മൂന്നു മണിയോടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന് ഒപ്പമെത്തിയാണ് സരിത മൊഴി നല്‍കിയത്. കോടതിയിലെത്തിയ സരിത അതീവ രഹസ്യമായി മൊഴി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അഭിഭാഷകരേയും ജീവനക്കാരേയും കോടതിയില്‍ നിന്നും മജിസ്‌ട്രേട്ട് പുറത്താക്കി. 3.30 മുതല്‍ 4.15 വരെ മൊഴി രേഖപ്പെടുത്തി.
എന്നാല്‍ മൊഴിയെ പറ്റി പ്രതികരിക്കാന്‍ സരിത തയ്യാറായില്ല. മൊഴി പുറത്ത് പറയരുതെന്ന കോടതിയുടെ നിര്‍ദ്ദേശമുണ്ടെന്ന് സരിത പറഞ്ഞു. മൊഴി നല്‍കിയത് ഈ കോടതിയിലാണെങ്കിലും കേസ് പരിഗണിക്കുക മറ്റൊരു കോടതിയിലാണ്. രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ഒരു യുവ രാഷ്‌ട്രീയ നേതാവാണെന്ന സരിതയുടെ അഭിമുഖത്തെ പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സരിത മറുപടി നല്‍കിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























