Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സരിതക്കേസിലെ തന്ത്രം പയറ്റി ദിലീപ്: എ.ഡി.ജി.പിയേയും ഐ.ജിയേയും കോടതി വിളിച്ചു വരുത്തിയാല്‍ പൊലീസ് വെട്ടിലാകും: അമ്മയുടെ കത്ത് ദിലീനെ തുണക്കുമോ

16 AUGUST 2017 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

സിനിമ സംഘടനയായ അമ്മ കൈവിട്ടെങ്കിലും സ്വന്തം അമ്മയെ ഇറക്കിയുള്ള അവസാന തന്ത്രം ഫലിക്കുമോ. ദിലീപിന് വീണ്ടും നിര്‍ണായക വെള്ളി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചാലും നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപിന്റെ കുടുംബം തീരുമാനിച്ചു.
ഈ നടപടിയുടെ ആദ്യ നീക്കമെന്ന നിലയിലാണ് ദിലീപിന്റെ അമ്മ കെ.പി.സരോജ മുഖ്യമന്ത്രിക്ക് രേഖാമൂലം കത്ത് നല്‍കിയതെന്നാണ് സൂചന. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും കെ.പി.സരോജ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍വിധികളുടേയും സ്ഥാപിതതാല്‍പര്യങ്ങളുടേയും ഇരയാണ് ദിലീപ് എന്നാണ് അമ്മയുടെ ആരോപണം. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റംചുമത്താന്‍ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത് തീരാക്കളങ്കമാകുമെന്നും കെ.പി.സരോജ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ഏപ്രിലില്‍ മറ്റുപ്രതികള്‍ക്കെതിരെ നല്‍കിയ കുറ്റപത്രത്തിന് കടകവിരുദ്ധമാണ് പിന്നീട് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം.


ആദ്യത്തെ അന്വേഷണത്തിലോ പിന്നീടുനടന്ന തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി സ്ഥാപിതതാല്‍പര്യം ഇല്ലാത്തവരും അന്വേഷണത്തില്‍ കഴിവുതെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. െ്രെകംബ്രാഞ്ച് പോലുള്ള ഏജന്‍സികളെ കേസ് എല്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് നീതികിട്ടില്ലെന്നും സരോജ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അന്വേഷണ സംഘ തലവനായ ദിനേന്ദ്രകാശ്യപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുമായുള്ള എ.ഡി.ജി.പിയുടെ ബന്ധവും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാല്‍ തുടര്‍ നിയമനടപടിക്ക് ഈ നീക്കം സഹായകരമാകുമെന്നാണ് നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേക അന്വേഷണ സംഘതലവനായ കാശ്യപ് പോലുമറിയാതെ മേല്‍നോട്ട ചുമതല മാത്രമുള്ള എ.ഡി.ജി.പി പ്രത്യേക താല്‍പര്യത്തോടെ കേസില്‍ ഇടപെട്ടത് സംശയാസ്പദമാണെന്നാണ് ദിലീപിന്റെ അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്.

ഇതിലെ യാഥാര്‍ത്ഥ്യം സത്യസന്ധരായ മറ്റൊരു അന്വേഷണ ടീം വരുമ്പോള്‍ ബോധ്യമാകുമെന്നാണ് അവരുടെ പ്രതീക്ഷ. കേസന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന് പ്രത്യേക അധികാരമൊന്നും ഇല്ലന്നത് സരിതയുടെ സോളാര്‍ കേസിലെ ഹൈക്കോടതി നിരീക്ഷണത്തില്‍ തന്നെ വ്യക്തമാണെന്നും നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനാണ് ഇക്കാര്യത്തില്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്തം. പൊലീസിന്റെ സംവിധാനമനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മീതെ മേല്‍നോട്ട ചുമതലയില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ വന്നാല്‍ അന്വേഷണത്തിന്റെ ഗതിതന്നെ അവര്‍ പറയുന്ന ദിശയിലായിരിക്കും തിരിയുക.

അതേസമയം സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണത്തില്‍ എഡിജിപി എ ഹേമചന്ദ്രന്റെ ദൗത്യം എന്തെന്ന് ചോദിച്ചിരുന്നു. അന്വേഷണത്തിന്റെ ഏകോപനച്ചുമതലമാത്രമാണ് എഡിജിപിക്കുളളതെന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്.
കുറ്റപത്രം നല്‍കിയ കേസുകളില്‍ എഡിജിപി സാക്ഷിയാണോ എന്നും കോടതി ചോദിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രസക്തിയേയും കോടതി ചോദ്യം ചെയ്തിരുന്നു. ദിലീപ് പ്രതിയായ കേസില്‍ അദ്ദേഹം അഴിക്കുള്ളിലായത് എ.ഡി.ജി.പിയുടെയും ഡി.ജി.പിയുടെയും ചോദ്യം ചെയ്യലിനുശേഷമാണ്. ഇവിടെയാണ് സോളാര്‍ കേസിലെ ഹൈക്കോടതി നിരീക്ഷണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന് 'ആയുധ'മാവുക.

ഐജിയേയും എ.ഡി.ജി.പിയേയും വിളിച്ച് വരുത്താനോ അവര്‍ക്ക് കോടതിയില്‍ പ്രത്യേകമായി റിപ്പോര്‍ട്ട് കൊടുക്കേണ്ട സാഹചര്യമോ ഉണ്ടായാല്‍ അതും പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കിയേക്കും. പ്രത്യേകിച്ച് ഐജി അറിയാതെയാണ് ദിലീപിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ നടന്നതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നല്‍കുന്ന കേസ് ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാകുന്നതോടെ അറസ്റ്റ് സംബന്ധമായ അണിയറയിലെ 'സസ്‌പെന്‍സ് ' എല്ലാം പുറത്താകും. ഇതിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെയും കുടുംബത്തിന്റെയും നീക്കം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (2 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (4 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (4 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (5 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (5 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (6 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (6 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (6 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (7 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (7 hours ago)

Malayali Vartha Recommends