പോലീസായി ചമഞ്ഞ് വീട് വാടകയ്‌ക്കെടുത്തു; യഥാര്‍ത്ഥ പോലീസ് എത്തിയപ്പോഴോ....

വാടകയ്ക്കു വീടു കിട്ടുക എന്നു പറഞ്ഞാല്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. മിക്ക ഉടമകളും വീട് വാടകയ്ക്കു കൊടുക്കുന്നത് ഗവണ്‍മെന്റ് ജോലിയുള്ളവര്‍ക്കായിരിക്കും. പിന്നെ ബുദ്ധിമുട്ടണ്ടല്ലോ എന്നു കരുതിയായിരിക്കാം അവര്‍ ഇങ്ങനെ ചെയ്യുന്നത്. ഇവിടെയും അതാ അവസ്ഥ. ചോറ്റാനിരക്കരയിലുള്ള ഒരാള്‍ പൊലീസെന്നു പറഞ്ഞു വീട് എടുത്തു, പൊലീസ് വന്നപ്പോഴോ മുട്ട് ഇടി തുടങ്ങി. പിന്നെ സത്യമെല്ലാം വിളിച്ചു പറയാന്‍ തുടങ്ങി. സംഭവമിങ്ങനെ-
ചോറ്റാനിക്കര അമ്പാടിമലയില്‍ പൊലീസെന്ന വ്യാജേന വീട് എടുത്തു താമസിച്ചിരുന്ന ചെല്ലാനം സ്വദേശി ഡാന്റിസ് (30) ആണു യഥാര്‍ഥ പൊലീസ് വന്നപ്പോള്‍ പേടിച്ചു സത്യം തുറന്നു പറഞ്ഞത്. ഒന്നര മാസം മുന്‍പാണു ഡാന്റിസും ഭാര്യയും അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കാന്‍ എത്തിയത്.ബന്ധുക്കളുമായി പിണക്കത്തിലായതോടെ ആണു നാടുവിട്ട് അമ്പാടിമലയില്‍ വന്നത്.
വാടകയ്ക്കു വീടു കിട്ടാതായതോടെ ജോലി പൊലീസില്‍ ആണെന്ന് ഒന്നു പറഞ്ഞു. ഉടനെ വീടും കിട്ടി താമസവും തുടങ്ങി. പൊലീസുകാരനാണു അയല്‍വാസി ആയി എത്തിയതെന്നു നാട്ടുകാരും പറഞ്ഞു നടന്നു.
എന്നാല്‍, പൊലീസുകാരന്റെ ലക്ഷണങ്ങള്‍ കാണാത്തതില്‍ നാട്ടുകാര്‍ക്കു സംശയം. സംഭവം നാട്ടില്‍ സംസാര വിഷയം ആയതോടെ ചോറ്റാനിക്കര പൊലീസിന്റെ ചെവിയിലെത്തി. ഇന്നലെ രാത്രി ഏഴു മണിയോടെ പൊലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ആണു കള്ളി വെളിച്ചത്തായത്. സ്‌റ്റേഷനില്‍ എത്തിയതോടെ വ്യാജപൊലീസ് സത്യം തുറന്നു പറഞ്ഞു. ഫോട്ടോ ഫ്രെയിം ചെയ്തു കൊടുക്കലാണു ജോലി. പല സ്ഥലങ്ങളില്‍ വീടു ചോദിച്ചെങ്കിലും കിട്ടിയില്ല.
വീടു കിട്ടാനാണു പൊലീസെന്നു പറഞ്ഞത്. പിന്നീട് തിരുത്തണം എന്നുണ്ടായെങ്കിലും പറ്റിയില്ല എന്നാണു ഡാന്റിസ് പൊലീസിനോടു പറഞ്ഞത്. സത്യം അറിഞ്ഞ പൊലീസ് വ്യാജപൊലീസിനെ വെറുതെ വിട്ടു.
https://www.facebook.com/Malayalivartha
























