Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിയേയും പി.വി.അന്‍വറിനേയും പിന്തുണച്ച് മുഖ്യമന്ത്രി

17 AUGUST 2017 10:52 AM IST
മലയാളി വാര്‍ത്ത

മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം നോട്ടീസ് നല്‍കി. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണത്തിലും ചര്‍ച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇരുവരും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ആരോപണമുയര്‍ന്നു.

വി.ടി.ബല്‍റാമാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പി.വി.അന്‍വറിന്റെ പാര്‍ക്കിന് അനുമതിയിയില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ല. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഭൂമി കയ്യേറ്റമെന്ന വിഷയമാണ് ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു. ചട്ടമനുസരിച്ച് നോട്ടിസ് നല്‍കണമെന്ന് മന്ത്രി എ.കെ.ബാലന്‍ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയല്ല വേണ്ടതെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍നിന്ന് കാണാതായി. ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് മുനിസിപ്പാലിറ്റിയില്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട 32 ഫയലുകള്‍ ഇല്ലെന്ന് കണ്ടെത്തിയത്.

ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് ഫയല്‍ അപ്രത്യക്ഷമായത്. ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കി. ഫയലുകള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫും അറിയിച്ചു. മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

പതിനഞ്ചു മാസത്തിനിടയ്ക്ക് ഭൂമി കയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നേരത്തേ കയ്യേറിയിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (43 minutes ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (1 hour ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (1 hour ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (1 hour ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (1 hour ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (1 hour ago)

ഖമനേയി മുട്ടുമടക്കി ട്രംപുമായി ചർച്ചയ്ക്ക് തയ്യാർ ഇസ്താംബൂളിൽ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത ഇറാനും അമേരിക്കയും നേർക്കുനേർ  (1 hour ago)

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകളെ കൊലപ്പെടുത്തി പിതാവ്  (1 hour ago)

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ  (2 hours ago)

സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍  (2 hours ago)

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (3 hours ago)

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊ  (4 hours ago)

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്  (4 hours ago)

Malayali Vartha Recommends