വിവാദങ്ങള്‍ക്കൊടുവില്‍ ആ കുരുന്നുകള്‍ സ്വന്തം നാട്ടിലേക്ക്... ഝാര്‍ഖണ്ഡില്‍ നിന്ന് കൊണ്ടുവന്ന 120 കുട്ടികളെ നാളെ നാട്ടിലേക്കയക്കും

കേരള മനസാക്ഷിയെ ഞെട്ടിച്ച് കുട്ടിക്കടത്തിലൂടെ കൊണ്ടുവന്ന കുട്ടികളില്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള 120 കുട്ടികളെ നാളെ നാട്ടിലേക്കയക്കും. നാളെ വൈകിട്ട് പാറ്റ്‌ന എക്‌സ്പ്രസിലാണ് കുട്ടികളെ നാട്ടിലേക്ക് അയയ്ക്കുക. കുട്ടികളുടെ സുരക്ഷയ്ക്കായി സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും വനിതാ പോലീസും ഒപ്പമുണ്ടാകും. 8.75 ലക്ഷം രൂപ ചെലവില്‍ രണ്ട് എ.സി കോച്ചുകളാണ് കുട്ടികളെ കൊണ്ടുപോകുന്നതിനായി ഒരുക്കുന്നത്.
അതേസമയം കുട്ടികളെ കടത്തുന്ന സംഭവത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് വീഴ്ച പറ്റി. 2011ലെ സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയത് കുട്ടിക്കടത്ത് വര്‍ദ്ധിക്കാന്‍ കാരണമായി. കുട്ടികളെ കടത്തുന്നതായി ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അവഗണിക്കുകയായിരുന്നു.
കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ ഝാര്‍ഖണ്ഡില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥസംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടികളെ കടത്തുന്നത് തടയാന്‍ സംയുക്ത നീക്കം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കുട്ടികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് സര്‍ക്കാരിനോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ തടയാന്‍് ശിശുക്ഷേമ സമിതികള്‍ക്ക് അധികാരം നല്‍കണം. തിരിച്ചെത്തുന്ന കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഇരു സര്‍ക്കാരുകള്‍ക്കും തുല്യ ഉത്തരവാദിത്വമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രിയും സര്‍ക്കാരും കരുണ കാണിക്കണമെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അനാഥാലായത്തില്‍ വിളിച്ചിട്ട് പ്രതികരണമില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























