വനിതാ കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവില്‍ നിന്നും പാര്‍ക്കിംഗ് ഫീസ് ഈടാക്കിയതിനാല്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു

കനാല്‍കരയില്‍ വിശ്രമിക്കുയായിരുന്ന ദമ്പതികളെ അനാശാസ്യത്തിന് അറസ്‌റ്റു ചെയ്‌ത് കുപ്രസിദ്ധി നേടിയ ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്‍ വക മറ്റൊരു പരാതി. ബീച്ചില്‍ കാര്‍ പാര്‍ക്ക് ചെയ്‌ത വനിതാ കോണ്‍സ്‌റ്റബിളിന്റെ ഭര്‍ത്താവില്‍നിന്നു പാര്‍ക്കിംഗ് ഫീസ് ഈടാക്കിയ പതിനേഴുകാരനെ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദനത്തില്‍ തോളെല്ലു പൊട്ടിയ ആലപ്പുഴ തിരുവമ്പാടി സ്വദേശി അരുണ്‍കുമാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍.
സൗത്ത് സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബിള്‍ ജെസീന്തയുടെ ഭര്‍ത്താവില്‍നിന്നാണ് അരുണ്‍ ബീച്ചിലെ പേ ആന്‍ഡ് പാര്‍ക്കില്‍ പണം വാങ്ങിയത്.
പോലീസുകാരിയുടെ ഭര്‍ത്താവില്‍നിന്ന് പാര്‍ക്കിംഗ് ഫീസ് പിരിച്ചെങ്കിലും ആ സമയത്തു ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്‌ഥയും സഹപ്രവര്‍ത്തകരും ചേര്‍ന്നു രസീത് അരുണിനു തിരികെനല്‍കി പണം വാങ്ങിയിരുന്നു. എന്നാല്‍ കുതിരപ്പന്തി സ്വദേശിനിയായ യുവതിയെ ഫോണില്‍ ശല്യപ്പെടുത്തിയെന്ന പരാതിയുണ്ടെന്ന് പറഞ്ഞ് അരുണിനേയും സുഹൃത്തിനെയും പോലീസ് സംഘം പിന്നീടു കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
ജസീന്ത അരുണിന്റെ കരണത്തടിക്കുകയും കൃഷ്‌ണകുമാര്‍ ബോധം മറയുന്നതു വരെ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയെന്നും കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പറയുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റ അരുണ്‍കുമാറിന്റെ തോളെല്ലിന് പൊട്ടലും മൂത്രത്തില്‍ രക്‌തത്തിന്റെ അംശവുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.
മര്‍ദനത്തിനു ശേഷം, അരുണ്‍കുമാറിന്റെ പേരില്‍ പെറ്റിക്കേസുണ്ടെന്ന് പറഞ്ഞ് പോലീസുകാര്‍ കുട്ടിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ എ.എസ്.ഐ കൃഷ്‌ണകുമാര്‍, വനിതാ സി.പി.ഒ ജസീന്ത എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്‌തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























