എല്ലാം പാര്‍ട്ടി പൊറുക്കുന്നു... ഒളിക്യാമറയില്‍ കുടുങ്ങി പുറത്താക്കിയ ഗോപി കോട്ടമുറിക്കലിനേയും പാര്‍ട്ടിയെ ധിക്കരിച്ച മുരളിയേയും തിരിച്ചെടുക്കും

ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചു. ഇതോടൊപ്പം ഷൊര്‍ണൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ എം ആര്‍ മുരളിയേയും തിരിച്ചെടുക്കും.
ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് ലൈഗികാരോപണം ഉന്നയിച്ച് 2012 ജൂണിലാണ് ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ആദ്യം ജില്ല സെക്രട്ടറി സ്ഥാനത്തു നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജി വയ്‌ക്കണമെന്ന സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ ആവശ്യം നിരസിച്ചതിനാണ് മുരളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പിന്നീട് കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കി മുരളി ഷൊര്‍ണൂര്‍ നഗരസഭ പിടിച്ചെടുത്തു. ഇത് സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയായി. എന്നാല്‍ മുരളി പിന്നിട് കോണ്‍ഗ്രസുമായും തെറ്റുകയായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുരളി സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























