Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സ്റ്റേഷന്‍ ഭരിക്കുന്നത്‌ പോലീസ്‌ നേതാവ്‌; ടെലിഫോണ്‍ ചോര്‍ത്തി വിവാദത്തിന്‌ നീക്കം!

09 JUNE 2014 01:13 AM IST
മലയാളി വാര്‍ത്ത.

സാധാരണ സി പിഎം ഭരിക്കുമ്പോള്‍ ലോക്കല്‍ നേതാക്കളാണ്‌ പോലീസ്‌ സ്റ്റേഷന്‍ ഭരിക്കുന്നത്‌. ലോക്കല്‍ നേതാക്കളെ കൊണ്ട്‌ പോലീസ്‌ പൊറുതി മുട്ടുന്ന സംഭവങ്ങളും നിരവധിയാണ്‌. എന്നാല്‍ ഡി ജി പി മുതലുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഒരു പോലീസ്‌ അസോസിയേഷന്‍ നേതാവിനെക്കൊണ്ട്‌ പൊറുതി മുട്ടിയിരിക്കുന്നു. നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രിക്ക്‌ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പോലീസുകാരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അസോസിയേഷന്‍ നേതാവാണ്‌ തീരുമാനം എടുക്കുന്നത്‌. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ നേതാവിനെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക്‌ അടുപ്പിച്ചിരുന്നില്ല. ഐ ഗ്രൂപ്പുകാരനാണ്‌ നേതാവ്‌. അതുകൊണ്ടു തന്നെ ഒരകലം തിരുവഞ്ചൂര്‍ പാലിച്ചിരുന്നു. എന്നാല്‍ രമേശ്‌ മന്ത്രിയായതോടെ നേതാവ്‌ രമേശിന്റെ ഓഫീസില്‍ താമസമാക്കി.
അതേസമയം നേതാവിന്റെ വേലകള്‍ രമേശിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ അടുത്ത്‌ നടക്കുന്നില്ല. അദ്ദേഹം ഐ എ എസുകാരനായതിനാല്‍ ഒരുമാതിരി കോണ്‍ഗ്രസ്‌ നേതാക്കളൊന്നും അദ്ദേഹത്തെ സമീപിക്കാറില്ല. മന്ത്രിയുടെ ഓഫീസും സ്ഥലം മാറ്റം മുതലായ കാര്യങ്ങളില്‍ ഇടപെടാറില്ല. സ്ഥമമാറ്റ വിഷയങ്ങള്‍ മന്ത്രി നേരിട്ടാണ്‌ കൈകാര്യം ചെയ്യുന്നത്‌.
ഫോണില്‍ വിളിച്ച്‌ സ്റ്റേഷന്‍ കാര്യങ്ങളില്‍ നേതാവ്‌ ഇടപെടുന്നുണ്ടെന്ന പരാതി അഡീഷണല്‍ ഡി ജി പിമാര്‍ക്കുമുണ്ട്‌. ഇതിനിടെ ചാനലുകാരെ വിഷയം അറിയിക്കുവാനും നീക്കം സജീവമാണ്‌. ഇത്തരം സ്റ്റിംഗ്‌ ഓപ്പറേഷനുകള്‍ നിരവധി പേരെ മുമ്പും കുടുക്കിയിട്ടുണ്ട്‌. നേതാവിന്റെ ടെലിഫോണ്‍ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ട്‌. ഇതില്‍ ചില കാസറ്റുകള്‍ ആഭ്യന്തരമന്ത്രിക്കും പ്രൈവറ്റ്‌ സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. എന്നാല്‍ നേതാവിനെ താന്‍ താക്കീത്‌ ചെയ്‌തിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അയാള്‍ ആവര്‍ത്തിക്കുകയില്ലെന്നും രമേശ്‌ പറയുന്നു. പ്രതികളെ സ്റ്റേഷന്‍ മാറ്റുന്ന കാര്യത്തിലും നേതാവ്‌ ഇടപെടാറുണ്ട്‌. ഇതിന്‌ ഉദ്യോഗസ്ഥര്‍ വഴങ്ങാതെ വന്നാല്‍ അവരെ ഭീഷണിയിലൂടെ നേരിടും. ഇതിനിടെ നേതാവ്‌ ഇടപെട്ട്‌ സ്ഥലം മാറ്റിയ ചിലര്‍ കോടതിയെ സമീപിച്ച്‌ സ്ഥലം മാറ്റം റദ്ദ്‌ ചെയ്‌തു.
ആഭ്യന്തരമന്ത്രിക്ക്‌ മുമ്പില്‍ പരാതികള്‍ വന്നെങ്കിലും അദ്ദേഹം വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതിയും തുടരുന്നു. അസോസിയേഷന്‍ നേതാവിനെതിരെ ആരോപണം ഉന്നയിക്കുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ അനുകൂലികളാണെന്നും ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമാണ്‌ മന്ത്രിയുടെ നിലപാട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (32 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends