Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മുഖ്യമന്ത്രിക്ക്‌ സുരക്ഷാ വീഴ്‌ച; കാരണം രമേശിന്റെ അതൃപ്‌തിയോ, സി പി എമ്മിന്റെ അട്ടിമറിയോ?

09 JUNE 2014 02:03 AM IST
മലയാളി വാര്‍ത്ത.

ആഭ്യന്തരമന്ത്രി മാറിയെങ്കിലും പോലീസ്‌ മാറില്ലെന്ന്‌ തെളിഞ്ഞു. ടി പി ചന്ദ്രശേഖരന്‍ പ്രതികള്‍ക്ക്‌ സമയാസമയം മദ്യം കിട്ടുന്നു. ജയിലിലെ സി സി ടി വി ക്യാമറകള്‍ തകര്‍ക്കുന്നു. പുറത്തുള്ളവരുടെ പേരില്‍ സിം കാര്‍ഡുകള്‍ സുലഭമായി ലഭിക്കുന്നു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവര്‍ക്ക്‌ മുഖ്യമന്ത്രി തന്നെ സമ്മാനം നല്‍കുന്നു. പോലീസിന്റെ ഭാഗത്ത്‌ ഗുരുതരമായ വീഴ്‌ചയാണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌.
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ പ്രതികള്‍ക്ക്‌ മുഖ്യമന്ത്രി തന്നെ പരിസ്ഥിതി ദിന സമ്മാനം നല്‍കിയതില്‍ സുരക്ഷാ വീഴ്‌ചയില്ലെന്നാണ്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ പറയുന്നത്‌. അതേസമയം പരിപാടിയുടെ സംഘാടനത്തില്‍ പിഴവുണ്ടെന്നും പോലീസ്‌ പറയുന്നു.
മുഖ്യമന്ത്രിയെ സുരക്ഷാ വീഴ്‌ചയിലേക്ക്‌ കൊണ്ടു പോയതിന്റെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനാണെന്നും എ ഗ്രൂപ്പ്‌ ആരോപിക്കുന്നു. രമേശിന്‌ മുഖ്യമന്ത്രിയോടുള്ള തൃപ്‌തിക്കുറവാണ്‌ സംഭവത്തിന്‌ കാരണമായതെന്നും എ ഗ്രൂപ്പ്‌ ആരോപിക്കുന്നു.
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ നാലും അഞ്ചും പ്രതികള്‍ക്കാണ്‌ അദ്ദേഹം തന്നെ പുരസ്‌കാരം നല്‍കിയത്‌. നേരത്തെ സരിതാനായര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച ചിത്രം പുറത്തുവന്ന ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്റലിജന്‍സ്‌ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക്‌ നല്‍കുന്ന അതീവ സുരക്ഷയില്‍ ഇന്റലിജന്‍സിന്‌ പാളിച്ച സംഭവിച്ചിരിക്കുന്നു എന്നാണ്‌ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്‌. സര്‍ക്കാരിന്റെ പരിപാടിയിലായിരുന്നു മുഖ്യമന്ത്രി പങ്കെടുത്തത്‌. അതേസമയം ഇടതുപക്ഷ സഹയാത്രികരായ ഉദ്യോഗസ്ഥര്‍ പരിപാടി അട്ടിമറിച്ചതാണെന്നും ആരോപണമുണ്ട്‌.
ഇതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി പി കേസ്‌ പ്രതികളില്‍ നിന്നും പോലീസ്‌ പിടിച്ചെടുത്ത സിം കാര്‍ഡ്‌ പന്തീരങ്കാവ്‌ സ്വദേശിയുടേതാണെന്ന്‌ വ്യക്തമായി. ആയിരത്തിലധികം കോളുകളാണ്‌ ഇതില്‍ നിന്നും വിളിച്ചിട്ടുള്ളത്‌. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഒരു പ്രതിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. സി സി ടി വി കേടാക്കിയത്‌ ജയില്‍ പുള്ളികാളാണെന്നും ആരോപണമുണ്ട്‌. ഇതിനിടെ വിയ്യൂരില്‍ നിന്നും കണ്ണൂരിലേക്ക്‌ മാറ്റിയ ജയില്‍ സൂപ്രണ്ടിനെ സര്‍ക്കാര്‍ സസ്‌പെന്റ്‌ ചെയ്‌തിരുന്നു. കണ്ണൂരിലും ടി പി കേസ്‌ പ്രതികള്‍ക്ക്‌ അനുകൂലമായാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌.
പോലീസിന്റെ ഉന്നത തലങ്ങളില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അഭംഗുരം തുടരുന്നുവെന്നാണ്‌ ആരോപണം. ആഭ്യന്തര മന്ത്രാലയത്തിന്‌ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്‌. അതേ സമയം ജയില്‍ പുള്ളികള്‍ക്കിടയില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നാണ്‌ ഉദ്യോഗസ്ഥരുടെ നിലപാട്‌.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends