ബോര്‍ഡിങ് കഴിഞ്ഞ് വിമാനത്തിനുള്ളില്‍ കയറിയ സ്ത്രീയുടെ പാസ്‌പോര്‍ട്ട് കാണാനില്ല

വളരെ പ്രതീക്ഷയോടെ ഗള്‍ഫിലേക്ക് യാത്രയായ യുവതി അനുഭവിച്ച വേദന വളരെ വലുതായിരുന്നു. ഇത് മറ്റ് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാക്കി. വിമാനത്തില്‍ കയറിയ യുവതി പാസ്‌പോര്‍ട്ട് കാണാനില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ വിമാനം നിര്‍ത്തിയിട്ട് തിരച്ചില്‍ നടത്തി. ഇതോടെ യുവതിയുടെ കൈയിലോ വിമാനത്തിലോ പാസ്‌പോര്‍ട്ട് ഇല്ലെന്ന നിഗമനത്തിലെത്തി.
ഒടുവില്‍ യാത്രക്കാരിയെ കയറ്റാതെ വിമാനം ഷാര്‍ജയിലേക്കു പുറപ്പെട്ടു. പിന്നീട് ഹാന്‍ഡ് ബാഗില്‍നിന്നു പാസ്‌പോര്‍ട്ട് ലഭിച്ചെങ്കിലും നടപടികളുടെ ഭാഗമായി വിമാനം ഷാര്‍ജയില്‍ എത്തുന്നതുവരെ യാത്രക്കാരിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. കോഴിക്കോട് വിമാനത്താവളത്തിലാണ് ഒരു പാസ്‌പോര്‍ട്ടിനായി വിമാനം നിര്‍ത്തിയിട്ടത്.
എയര്‍ ഇന്ത്യാ വിമാനത്തില്‍ 11.10നു ഷാര്‍ജയിലേക്കു പോകേണ്ട തലശ്ശേരി സ്വദേശിനി എമിഗ്രേഷന്‍, കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തിലെത്തിയിരുന്നു. വിമാനത്തില്‍ കയറിയ ശേഷമാണ് പാസ്‌പോര്‍ട്ട് കാണാതായത് അറിയുന്നത്. യാത്രക്കാരിയെ ഇറക്കി വിമാനം പരിശോധിച്ചു. ലഗേജുകളിലും പരിശോധന നടത്തി.
ഒരു മണിക്കൂര്‍ തിരഞ്ഞിട്ടും പാസ്‌പോര്‍ട്ട് കിട്ടാത്തതിനാല്‍ യാത്രക്കാരിയെ കയറ്റാതെ 12.15നു വിമാനം ഷാര്‍ജയിലേക്കു പുറപ്പെട്ടു. പിന്നീട് യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നുതന്നെ പാസ്‌പോര്‍ട്ട് ലഭിച്ചു. എങ്കിലും ഷാര്‍ജയില്‍ എത്തുന്നതുവരെ യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.
https://www.facebook.com/Malayalivartha























