Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എല്‍ഡിഎഫില്‍ തോല്‍വിയെ ചൊല്ലി പോര് മുറുകുന്നു... തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും മുന്നണി യോഗം ചേരാന്‍ സി.പി.എം തയ്യാറാകുന്നില്ല

09 JUNE 2014 10:54 AM IST
മലയാളി വാര്‍ത്ത.

എല്‍ഡിഎഫില്‍ തോല്‍വിയെ ചൊല്ലി പോര് മുറുകുന്നു. സി.പി.എമ്മിനെതിരെ സി.പി.ഐയാണ് വാളോങ്ങി നില്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും മുന്നണി യോഗം ചേരാന്‍ നേതൃത്വം നല്‍കുന്ന സി.പി.എം തയ്യാറായിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും കണ്‍വീനര്‍ വൈക്കംവിശ്വനും സി.പി.എമ്മും തയ്യാറായില്ല. സി.പി.എം അവരുടെ സംഘടനാ തലത്തിലുളള അവലോകനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പിന്നാലെയാണ്.  സാധാരണഗതിയില്‍ ഒരു പൊതു തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അതാത് കക്ഷികള്‍ അവലോകനം നടത്തുകയും  പൊതുസ്ഥിതി എല്‍ഡിഎഫ് യോഗം ചേര്‍ന്ന് വിലയിരുത്തുകയുമാണ് ചെയ്യുന്നത്. 

തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി സി.പി.എമ്മും സി.പി.ഐയും സംസ്ഥാന നേതൃയോഗങ്ങള്‍ നേരത്തെ ചേര്‍ന്നിരുന്നു. സി.പി.ഐയുടെ ദേശീയ നേതൃയോഗവും ഫലം വിലയിരുത്തി. സി.പി.എമ്മിന്റെ പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ സംബന്ധിച്ച് മുന്നണിയായി ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇപ്പോള്‍ ആര്‍എസ്.പിയും മുമ്പ് ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗവും മുന്നണി വിട്ടത് ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിക്ക് കാരണമായതായും മുന്നണി ദുര്‍ബലമായതായും സി.പി.ഐയും മറ്റു ഘടക കക്ഷികളും തുറന്നു സമ്മതിക്കുന്നു. ഈ രണ്ട് പാര്‍ട്ടികളും മുന്നണിവിടാന്‍ കാരണം സി.പി.എമ്മിന്റെ തെറ്റായ നിലപാട് കാരണമാണ്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍  കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചു. 

തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് വികസിപ്പിക്കണമെന്ന സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമിരിക്കെയാണ് ആര്‍എസ്.പിയെ കൊല്ലം സീറ്റിന്റെ പേരില്‍ മുന്നണിയില്‍ നിന്നും പുകച്ചുപുറത്തു ചാടിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിച്ചത്. ആര്‍എസ്.പി മുന്നണി വിട്ടതിനെ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് സി.പി.ഐയും മറ്റു പാര്‍ട്ടികളും എതിര്‍ത്തെങ്കിലും അവര്‍ മുന്നണി വിട്ടതു തെരഞ്ഞെടുപ്പില്‍ ഏറെ ദോഷം ചെയ്തുവെന്നാണ് പിന്നീടു വിലയിരുത്തിയത്. വിഷയങ്ങള്‍ മുന്നണിക്കുള്ളില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് സി.പി.ഐ കേന്ദ്രനേതൃത്വം വിലയിരുത്തിയത്. സി.പി.എമ്മിനെ കുറ്റംപറയുന്നുവെങ്കിലും എല്‍.ഡി.എഫിനെ ഐക്യത്തോടെ കൊണ്ടുപോകുന്നതില്‍ സി.പി.ഐ സംസ്ഥാന ഘടകത്തിനും വീഴ്ച പറ്റിയതായി കേന്ദ്രനേതൃത്വം തുറന്നു സമ്മതിക്കുന്നുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങിയെങ്കിലും സഭയില്‍ സര്‍ക്കാറിനെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും ഇടതമുന്നണിക്കുള്ളില്‍ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (32 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends