മറ്റൊരു സോളാര്‍ നായികയാകുന്നു ശാലിനി? മലപ്പുറം സ്വദേശിക്കൊപ്പം കിടക്ക പങ്കുവച്ച ശാലിനി ബ്ലാങ്ക് ചെക്കുമായി മുങ്ങി 15 ലക്ഷം എഴുതിയെടുത്തു

വമ്പന്‍മാരെ പറ്റിച്ച സോളാര്‍ നായികയ്‌ക്ക് ബദലാവുകയാണ് അഭിഭാഷകയായി അഭിനയിച്ച് ഓട്ടോ ഡ്രൈവറെ വിവാഹം കഴിച്ച് എല്ലാം അടിച്ച്‌മാറ്റി മുങ്ങിയ ശാലിനി. ശാലിനിയാല്‍ കബളിപ്പിക്കപ്പെട്ട് പണവും മാനവും പോയ നിരവധിപേരാണ് ഇപ്പോള്‍ പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്. ചിങ്ങവനത്തെ തട്ടിപ്പറിഞ്ഞതു മുതല്‍ നിരവധി പേര്‍ കബളിപ്പിക്കലിനിരയായ വിവരം പോലീസിനെ അറിയിക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നു മാത്രം അമ്പതോളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണു പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതില്‍ ഏറ്റവും അവസാനത്തേതാണ് മലപ്പുറം ചീക്കോട് ചെറുവായ്‌ക്കല്‍ സ്വദേശിയുടെ പരാതി. ശാലിനി ആറുദിവസം ഒപ്പം താമസിച്ച് വഞ്ചിച്ചു എന്നാണ് മലപ്പുറം സ്വദേശിയുടെ പരാതി. ചിങ്ങവനത്തേതിനു സമാനമായ രീതിയില്‍ അവിടത്തുകാരനെ വിവാഹം കഴിച്ച് താമസിച്ചശേഷം തട്ടിപ്പു നടത്തി മുങ്ങുകയായിരുന്നു.
പത്രപ്പരസ്യത്തെത്തുടര്‍ന്നാണു മലപ്പുറം സ്വദേശി ശാലിനിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. പിന്നീട് ചെക്കുമായി മുങ്ങിയ ശാലിനിയെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നു. മാനക്കേട് ഭയന്ന് ഇയാള്‍ പരാതി നല്‍കിയില്ല. ഈ ചെക്ക് പിന്നീട് തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ 15 ലക്ഷം രൂപ എഴുതി ബാങ്കില്‍ ഹാജരാക്കിയിരുന്നു. ഇതു പിന്നീട് കേസിലേക്കെത്തുകയും ചെയ്‌തിരുന്നു.
ശാലിനിക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ശാലിനി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കൊല്ലം ജില്ലയിലാണു കാണിക്കുന്നത്. ഈ മൊബൈലില്‍നിന്നു കോളുകള്‍ ഒന്നും പോകാത്തതിനാല്‍ കൃത്യമായ സ്‌ഥലം കണ്ടെത്താനാകുന്നില്ല. അന്വേഷണ സംഘത്തെ മനഃപൂര്‍വം വഴിതെറ്റിക്കാന്‍ മൊബൈല്‍ മറ്റാരെയെങ്കിലും ഏല്‍പ്പിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























