ആര്‍എസ്‌പി ആണാണോ പെണ്ണാണോയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ആര്‍എസ്‌പി ആണാണോ പെണ്ണാണോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ . പിജെ ചന്ദ്രചൂഡന്റെ വിമര്‍ശനത്തിനെതിരേയാണ് പന്ന്യന്‍ രംഗത്ത് വന്നത്. ആര്‍എസ്‌പി സിപിഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ടെന്നും തോറ്റ് നാടുകടന്ന് നേതൃത്വത്തിലിരിക്കുന്ന ആള്‍ അല്ല താനെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്‌പിയുടെ സ്ഥാനമെന്തെന്ന് അവര്‍ ചിന്തിക്കണമെന്നും ആര്‍എസ്‌പിയെ ഇന്നത്തെ നിലയിലാക്കിയതിന്റെ ഉത്തരവാദി ചന്ദ്രചൂഡനാണെന്നും പന്ന്യന്‍ ആരോപിച്ചു. വൈദ്യനെ സ്വയം ചികിത്സിക്കൂ എന്നേ തനിക്ക് പറയാനുളളുവെന്നും പന്ന്യന്‍ പറഞ്ഞു.
ഇന്ന് രാവിലെ നടന്ന ആര്‍എസ്‌പികളുടെ ലയന സമ്മേളനത്തിലാണ് ചന്ദ്രചൂഡന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ എല്‍ഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്ന നയമാണ് സിപിഐഎമ്മിന്റേതെന്നും കല്ലെറിഞ്ഞതിനു ശേഷമുള്ള പ്രതികരണമാണ് വിശേഷമെന്നും ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























